ഇങ്ങനെ ചെയ്തു നോക്കൂ ഉടനടി മാറ്റം!! ഒറ്റ ദിവസം കൊണ്ട് കാലിലെ വിണ്ടുകീറൽ മാറാൻ 2 എളുപ്പ വഴികൾ… | Kalile Vindu Keeral Maran Health Tip Malayalam

Kalile Vindu Keeral Maran Health Tip Malayalam : മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും കാലിന്റെ വിണ്ടുകീറൽ. പ്രത്യേകിച്ച് തണുപ്പ് സമയത്ത് ഇത്തരം അവസ്ഥ കൂടുതലായി കാണാറുണ്ട്. അത് ഒഴിവാക്കാനായി കറ്റാർവാഴ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം.അതിനായി ആദ്യം ചെയ്യേണ്ടത് ഒരു കറ്റാർവാഴ ചെടി വീട്ടിലില്ലെങ്കിൽ അത് ആദ്യം വച്ചുപിടിപ്പിക്കുക എന്നതാണ്.

കറ്റാർവാഴ നല്ലതുപോലെ തഴച്ച് വളരാനായി തേയിലവെള്ളം ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് തേയില ഇട്ട് നല്ലതുപോലെ തിളപ്പിച്ച് പകുതിയാക്കിയ ശേഷം ഊറ്റി എടുക്കുക. അത് ഒരു രാത്രി വച്ച ശേഷം വെള്ളം ഊറ്റിയെടുത്ത് കറ്റാർവാഴ ചെടിയുടെ കീഴിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ തണ്ട് നല്ലതുപോലെ വളരുന്നതാണ്.

ഇത്തരത്തിൽ നല്ലതുപോലെ വളർന്ന ചെടിയിൽ നിന്നും മൂത്ത രണ്ട് തണ്ട് നോക്കി വേണം മുറിച്ചെടുക്കാൻ. ശേഷം അത് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. മുറിച്ചു വെച്ച കറ്റാർവാഴ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. അത് ഒരു പാനിലേക്ക് ഒഴിച്ച് രണ്ട് കപ്പ് വെളിച്ചെണ്ണ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ കറ്റാർവാഴയുടെ ചണ്ടി അരിച്ചെടുത്ത് എണ്ണ ഉപയോഗിക്കാവുന്നതാണ്.

അതല്ലെങ്കിൽ തേങ്ങാപ്പാൽ ഉപയോഗിച്ചും ഈയൊരു കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു തേങ്ങയുടെ പാൽ മിക്സിയുടെ ജാറിൽ വെള്ളമൊഴിച്ച് അടിച്ചെടുക്കണം. അതിലേക്ക് പച്ചമഞ്ഞൾ അല്ലെങ്കിൽ കസ്തൂരി മഞ്ഞൾ കൂടി അരച്ച് ചേർക്കുക. ശേഷം ഈ ഒരു മിശ്രിതം പാനിൽ ഒഴിച്ച് കറ്റാർവാഴ കൂടി അരച്ച് ചേർത്ത് നല്ലതുപോലെ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ തണുപ്പു കാലത്ത് ചുണ്ടിലും, കാലിലും എല്ലാം ഉണ്ടാവുന്ന വിള്ളലുകൾ പാടെ ഒഴിവാക്കാനായി സാധിക്കും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. credit ; PRS Kitchen

Rate this post