വിശന്നു വലഞ്ഞ് ഇരിക്കുന്ന സ്വന്തം അപ്പനെ ട്രോളി മകൻ കാളിദാസ്!! ചിരി അടക്കാൻ ആവാതെ പാർവതിയും; വീഡിയോ വൈറൽ… | Kalidas Jayaram Funny Video Viral Malayalam

Kalidas Jayaram Funny Video Viral Malayalam : മണി രത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഏറെ വിജയം കൊയ്ത ചരിത്ര സിനിമയാണല്ലോ “പൊന്നിയിൽ സെൽവൻ”. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായി, തൃഷ എന്നിവർക്കൊപ്പം മലയാള താരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചപ്പോൾ വലിയൊരു ദൃശ്യ വിരുന്നായിരുന്നു പ്രേക്ഷകർക്ക് ലഭിച്ചിരുന്നത്.

മാത്രമല്ല പൊന്നിയിൻ സെൽവൻ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ നടൻ പ്രഭുവിനെ അനുകരിച്ചു കൊണ്ടുള്ള ജയറാമിന്റെ മിമിക്രി സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. ‘മണി പസിക്കിത് മണീ” എന്നുള്ള ജയറാമിന്റെ ഡയലോഗ് കേട്ട് സദസ്സും വേദിയും ഒന്നാകെ ചിരിയിൽ അമരുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ഒരു ഡയലോഗ് ജയറാമിനോട് തിരികെ പറഞ്ഞുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ഒരു ഹോട്ടൽ ജീവനക്കാരൻ.

ജയറാമിന്റെ മകനും യുവനടനുമായ കാളിദാസ് ജയറാം പങ്കുവെച്ച ഈയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. ഭക്ഷണം കഴിക്കാനായി ജയറാം കുടുംബസമേതം ഹോട്ടലിൽ എത്തിയപ്പോൾ താരത്തിന്റെ മുമ്പിൽവെച്ച് “മണി പസിക്കിത് മണീ” എന്നുള്ള ഡയലോഗ് വെച്ച് കാച്ചുകയായിരുന്നു ഹോട്ടൽ ജീവനക്കാരൻ. അപ്രതീക്ഷിതമായ ഈ ഒരു ഡയലോഗ് കേട്ട് ആദ്യം ഒന്ന് അമ്പരന്ന ജയറാമും പാർവതിയും പിന്നീട് ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയെടുക്കുകയും ചെയ്തു. മാത്രമല്ല ഈ ഒരു ചെറു വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായി മാറിയതോടെ നിരവധി രസകരമായ പ്രതികരണങ്ങളും കാണാൻ സാധിക്കുന്നതാണ്. സ്വന്തം അച്ഛനെ ട്രോളിയ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ, പാവം ട്രോളി കൊല്ലാതെ.. എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുള്ള ആരാധകരുടെ കമന്റുകൾ.

Rate this post