മോതിരമാറ്റത്തിന് ശേഷം ആഘോഷം ലണ്ടനില്‍.!! പ്രണയിനിക്കൊപ്പം വിദേശത്തേക്ക് പറന്ന് ജയറാമേട്ടന്റെ കണ്ണൻ; പ്രണയാർദ്ര വീഡിയോ വൈറൽ.!! | Kalidas Jayaram And Tarini Kalingarayar In Uk Malayalam

Kalidas Jayaram And Tarini Kalingarayar In Uk Malayalam : ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി ഇന്ന് നായകനായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ കാളിദാസിന് സാധിച്ചു. ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം നായകനായി അരങ്ങേറുകയും പൂമരം അടക്കം നിരവധി മലയാള സിനിമകളിൽ താരം നായക വേഷം കൈകാര്യം ചെയ്യുകയും ചെയ്തു.

അതേസമയം തന്നെ 2003 മിസ്സ് യൂണിവേഴ്സ് ഇന്ത്യയുടെ തേർഡ് റണ്ണറപ്പായ ചെന്നൈ സ്വദേശിനി തരിണി കലിംഗയുമായുള്ള കാളിദാസിന്റെ പ്രണയവും കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. തരിണി തന്നെയാണ് കാളിദാസന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രണയകഥ മറ്റുള്ളവരെ അറിയിച്ചത്. അതിനുശേഷം വിഷു, ഓണം പോലെയുള്ള എല്ലാ സന്തോഷ നിമിഷങ്ങളിലും ജയറാം കുടുംബത്തോടൊപ്പം തരിണി പ്രത്യക്ഷപ്പെടാറുണ്ട്.

ഇരുവരുടെയും പ്രണയത്തിന് വീട്ടുകാർ കൂടി സമ്മതം മൂളിയതോടെ അത് പരസ്യമായ ഒരു രഹസ്യമായി മാറിയിരിക്കുകയാണ്. അപ്പോഴും താരങ്ങളുടെ വിവാഹം എന്നാണെന്ന് ഇതുവരെ കുടുംബങ്ങൾ വ്യക്തമാക്കിയിട്ടില്ല തരിണിയ്ക്ക് ജന്മദിനത്തിൽ ആശംസയുമായി പാർവതി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അവധി ആഘോഷിക്കാൻ ലണ്ടനിൽ ഉള്ള കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വീഡിയോയാണ് മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

തരിണി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുന്നത്. നിന്നോടൊപ്പം ഉള്ള നിമിഷമാണ് ഏറ്റവും സന്തോഷപൂർണ്ണമായത് എന്ന ക്യാപ്ഷനോടെ കാളിദാസ് ജയറാമിനെ ടാഗ് ചെയ്തു കൊണ്ടാണ് തരിണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, താരകുടുംബത്തിൽ നിന്ന് കാളിദാസന്റെ സഹോദരി മാളവിക എന്നാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത് എന്ന ചോദ്യം ഉയരുമ്പോൾ തന്നെ മാളവികയുടെ കടന്നുവരവിനായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകർ.

Rate this post