കാലാപാനി എന്ന സൂപ്പർഹിറ്റ് സിനിമ എങ്ങിനെ ഉണ്ടായി? പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് മലയാളിക്ക് മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.!!

മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് തെളിയിച്ചിട്ടുള്ള സിനിമകളിലൊന്ന്, മലയാള റിലീസിന് ഒപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ സാധിക്കും എന്ന് ഇന്ത്യൻ സിനിമയ്ക്ക് കാണിച്ച് കൊടുത്ത സിനിമ കൂടിയാണ് പ്രിയദർശന്റെ കാലാപാനി..

പ്രിയദർശൻ സിനിമകളിലെ മോഹൻലാൽ, അത് മലയാളിക്ക് മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്, ഗോവർദ്ധന്റെ പ്രണയവും വിരഹവും രാജ്യസ്നേഹവും നിസ്സഹായതയും പ്രതികാരവും ഒക്കെ എത്ര സൂക്ഷമതയോടെയാണ്, എത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്…

മലയാള സിനിമയില്‍ പ്രേക്ഷകരെ വളരെയധികം ത്രില്ലടിപ്പിക്കുന്ന സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം, അതിലുപരി മോഹൻലാല്‍ എന്ന നടനെ പേക്ഷകർക്ക് തിരശ്ശീലയിൽ എങ്ങനെ കാണാനാണ് ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ്.

പ്രിയദർശൻ കാലാപാനിയിൽ ഒട്ടനവധി ഹൃദയസ്പർശിയായ മികച്ച രംഗങ്ങളുണ്ട്… ”an Indians back is not a foot board” എന്ന് ഗോവർദ്ധൻ കളക്ടർ സായിപ്പിനോട് പറയുന്ന രംഗത്തിനാണ് തിയേറ്ററിൽ ഏറ്റവും കൈയ്യടി കിട്ടിയത്. 1995-96 കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച സിനിമയാണ് കൂടിയാണ് കാലാപാനി.

ഒന്നൊന്നര കോടി രൂപയ്ക്ക് സൂപ്പർ സ്റ്റാർ സിനിമകൾ നിർമിച്ചിരുന്ന കാലത്താണ് കാലാപാനി നാലഞ്ച് കോടി രൂപയോളം ചെലവിട്ട് മോഹൻലാൽ നിർമിച്ചത്, കൂടെ ഗുഡ്നൈറ്റ് മോഹനും ഉണ്ടായിരുന്നു നിർമാണ പങ്കാളിയായി. കാലാപാനിയെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അല്ലെങ്കിൽ അതിശയിപ്പിക്കുന്ന കാര്യം, ഈ സിനിമ ചിത്രീകരിക്കാൻ പ്രിയദർശന് 60 ദിവസങ്ങൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ്.