ഇരുപതു മിനിറ്റില്‍ കക്ഷത്തിലെ കറുപ്പ് നിറത്തിന് പരിഹാരം.. ഈ വീട്ട് മരുന്ന് ഒന്ന് ട്രൈ ചെയ്തു നോക്കൂ.!!!

ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാകുന്ന ഒന്നാണ് കക്ഷത്തിലെ കറുപ്പ് നിറം. പലരുടെയും ആത്മവിശ്വാസത്തെ പോലും ചോദ്യം ചെയ്യപ്പെടാൻ കാരണമാകാറുമുണ്ട്. അത്തരത്തിലുള്ള പ്രശ്‌നത്തിന് ഇതാ ഒരു പരിഹാരം.

ഒരു സ്പൂൺ വെർജിൻ കോക്കനെട് ഓയിൽ എടുത്ത് അതിലേക്ക് അല്പം നാരങ്ങാ നീര് ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണയിൽ വിറ്റാമിന് ഇ യുടെ സാന്നിധ്യം സ്കിന്നിലെ ഡാർക്‌നെസ്സ് മാറാൻ സഹായിക്കും. ഇത് കക്ഷത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക.10 മിനിറ്റിനു ശേഷം ടിഷ്യു ഉപയോഗിച്ചു തുടച്ചെടുക്കാം.

Close-up Of A Woman Showing Clean Underarms On Grey Background

മറ്റൊരു പാത്രത്തിൽ ഒരു പകുതിസവാള നന്നായി ചോപ് ചെയ്തു വെക്കാം. അത് പിഴിഞ്ഞെടുത്ത് രണ്ടു സ്പൂൺ നീരെടുക്കാം. ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡാ ഒരു സ്പൂൺ തൈര്, ഒരു സ്പൂൺ നാരങ്ങാ നീര് എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക. നല്ലതു പോലെ പതഞ്ഞു പൊങ്ങി വരും. രണ്ടു മിനിറ്റ് ഇങ്ങനെ തന്നെ വെക്കാം.

ശേഷം മുറിച്ച ചെറുനാരങ്ങായ ഉപയോഗിച്ചു സർക്യൂലർ മോഷനിൽ നന്നായി സ്ക്രബ്ബ്‌ ചെയ്തു കൊടുക്കാം. എന്നിട്ട് നല്ല വെള്ളത്തിൽ കഴുകി കളയാം. ഒരു വട്ടം ചെയ്യുമ്പോൾ തന്നെ വ്യത്യാസം നിങ്ങള്ക്ക് തിരിച്ചറിയാൻ സാധിക്കും. ആഴ്ചയിൽ 3 പ്രാവശ്യം ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകും.

അല്ലെങ്കിൽ അര സ്പൂൺ കസ്തൂരി മഞ്ഞളിലേക്കു അൽപ്പം ബേക്കിംഗ് സോഡായും തേനും ചെറുനാരങ്ങാ നീരും കൂടി ചേർത്ത് പുരട്ടിയാലും നല്ല റിസൾട്ട് കിട്ടും തീർച്ച. ഒന്നോടവിട്ടാ ദിവസങ്ങളിൽ ചെയ്യാൻ ശ്രദ്ധിക്കണേ… എല്ലാവരും ചെയ്തു നോക്കൂ… ഉപകാരപ്പെടും തീർച്ച. credit : Baiju’s Vlogs