പ്രേക്ഷകരുടെ പ്രിയതാരം കാജൽ അഗർവാൾ വിവാഹിതയാവുന്നു.. വരൻ ഗൗതം കിച്ച്ലു..!
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ കാജൽ അഗർവാൾ വിവാഹിതയാവുന്നു. വിവാഹം സംബന്ധിച്ച വാർത്തകൾ കാജൽതന്നെയാണ് തന്റെ ഇസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വളരെ അടുത്ത ബന്ധുക്കൾമാത്രമായിരിക്കും വിവാഹത്തിന് പങ്കെടുക്കുക.

ഒക്ടോബർ 30ന് സ്വകാര്യചടങ്ങളുകളോടെയാണ് വിവാഹം. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ച്ലു ആണ് കാജലിന്റെ വരൻ. ഇത്രയും വർഷം തനിക്ക് നൽകിയ സ്നേഹത്തിന് നന്ദി അറിയിച്ചു കൊണ്ട് എല്ലാവരുടേയും അനുഗ്രഹവും സഹകരണവും ആവശ്യമാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
വിവാഹശേഷവും തുടർന്ന് അഭിനയിക്കുമെന്ന സൂചന നൽകി കൊണ്ടാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
ആഗസ്റ്റ് മുതൽ തന്നെ കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിനോടനുബന്ധിച്ചുള്ള പ്രതികരണങ്ങൾ ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വിവാഹവാർത്ത താരം പുറത്ത് വിട്ടത്.വളരെ കുറച്ച് നാളുകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടതാരമായി കാജൽ മാറിയിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലെ സൂപ്പർ താരങ്ങളോടൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.