മകന്റെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് തെന്നിന്ത്യൻ താരസുന്ദരി… | Kajal Agarwal Baby Photo

Kajal Agarwal Baby Photo : തെന്നിന്ത്യൻ സിനിമാ രംഗത്തെ മികവുറ്റ നായികയാണ് കാജൽ അഗർവാൾ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമാ മേഖലയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കഥാപാത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം സിനിമയിൽ ചുവടുറപ്പിക്കുന്നത്. ശേഷം നിരവധി ചിത്രത്തിൽ ശക്തമായ വേഷങ്ങൾ ചെയ്ത് കാജൽ തൻ്റെ അഭിനയ മേഖലയിൽ ഉറച്ചു നിന്നു. 2020 ഒക്ടോബറിലാണ് ബിസിനസ്സ് കാരനായ ഗൗതം കിച്ലുവും കാജലും വിവാഹം കഴിക്കുന്നത്.

വിവാഹ ശേഷം ഒരിക്കൽ കാജൽ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് താനൊരു അമ്മയാകാൻ പോകുന്നു എന്ന വിവരം പ്രേക്ഷകരോട് പറയുന്നത്. പിന്നീട് താരത്തിൻ്റെ പ്രഗ്നൻസി പോസ്റ്റുകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. എക്സർസൈസ്, യോഗ, തുടങ്ങിയ കാര്യങ്ങളിൽ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും കാജൽ തൻ്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകരോട് ഷയർ ചെയ്യുന്നുണ്ടായിരുന്നു.

2022 ഏപ്രിൽ പത്തൊൻപതിന് ഗൗതം- കാജൽ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു. നീൽ കിച്ലു എന്നാണ് കുട്ടിക്ക് പേരിട്ടത്. ഇത് സംബന്ധിച്ച ഒരു പോസ്റ്റും തൻ്റെ സോഷ്യൽ മീഡിയ വഴി കാജൽ കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. നിറവയറോട് കൂടിയ സ്വന്തം ഫോട്ടോ കൂടി ഷയർ ചെയ്തു കൊണ്ടാണ് തൻ്റെ മകൻ്റെ വിശേഷങ്ങൾ കജാൽ പ്രേക്ഷകരോട് പറഞ്ഞത്. അന്ന് ഫോട്ടോയുടെ ക്യാപ്ഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതുപോലെ ഇന്ന് മാതൃദിനത്തിൽ തന്റെ കുഞ്ഞിന്റെ ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. കുഞ്ഞിനേയും ചേർത്തുപിടിച്ച് കിടക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം വലിയ ഒരു കുറിപ്പും താരം ചേർത്തിട്ടുണ്ട്. അതിൽ “എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം നീയാണ്” എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു…