ആൺ കുഞ്ഞ് ജനിച്ച സന്തോഷവാർത്തയുമായി പ്രിയതാരം..!! നിന്റെ ഒപ്പമുള്ള ലോകം കൂടുതൽ സുന്ദരമാക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു… | Kajal Agarwal Baby

Kajal Agarwal Baby : തെന്നിന്ത്യൻ സൂപ്പർ താരം കാജൽ അഗർവാൾ ഗൗതം കിച്‍ലു ദമ്പതികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യത്തെ കണ്മണി പിറന്നു. ചൊവ്വാഴ്ച രാവിലെ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നെന്ന് സഹോദരി നിഷ അഗർവാളാണ് തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകരെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവാണ് തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി ഔദ്യോഗികമായി കുഞ്ഞു ഉണ്ടായ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.

Neil Kitchlu എന്നാണ് തങ്ങളുടെ ആദ്യ കൺമണിക്ക് പേര് നൽകിയത്. കാജലിന്റെ മെറ്റേണിറ്റി ഷൂട്ടിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരം പങ്കിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് സന്തോഷകരമായ വാർത്ത പുറത്ത് വരുന്നത്. മുത്തശ്ശൻമാരുടെയും മുത്തശ്ശിമാരുടെയും ആന്റിമാരുടെയും അങ്കിൾമാരുടെയും എല്ലാം പേര് അടക്കമാണ് കിച്ചലു പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. നന്ദിയാൽ ഞങ്ങളുടെ എല്ലാം ഹൃദയം നിറഞ്ഞിരിക്കുന്നു പ്രാർത്ഥിച്ച എല്ലാവരോടും ഒരിക്കൽ കൂടി നന്ദി..

എന്ന അടിക്കുറിപ്പിനൊപ്പമാണ് ഒഫീഷ്യൽ അനൗൺസ്മെന്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ കിച്ലുവിന്റെ പോസ്റ്റ്‌ നിഷ അഗർവാളും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു. ഞങ്ങളുടെ ലോകം കൂടുതൽ സുന്ദരമാക്കാൻ എത്തിയയാളെ ഞങ്ങൾ ഇന്നലെ സ്വീകരിച്ചു. തിളങ്ങുന്ന കണ്ണുകളും ചിരിക്കുന്ന മുഖവും ആ കുഞ്ഞിക്കാലും കുഞ്ഞി കൈയും ഒക്കെയായി ഞങ്ങളുടെ നിയിൽ.

ഞങ്ങൾ എല്ലാവരും നിന്റെ ഒപ്പമുള്ള ലോകത്തിനായി ത്രില്ലിലാണ്. എന്നാണ് പോസ്റ്റിന് നിഷ നൽകിയ കുറിപ്പ്. 2020 ഒക്ടോബർ 30 ന് മുംബൈയിൽ വച്ചായിരുന്നു കാജലിന്റെയും കിച്‌ലുവിന്റെയും വിവാഹം നടന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതാരായത്. എന്തായാലും താരകുടുംബത്തിനും കുഞ്ഞതിഥിയ്ക്കും എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നത്.