ഇരുണ്ട കൈകാലുകളും വിരലുകളും നിറം വെക്കാനും സോഫ്റ്റ്‌ ആകാനും… ഇങ്ങനെ ചെയ്താൽ മതി.!!!

കൈകള്‍ ഇരുണ്ടു കളറില്ലാതെ ഇരിക്കുന്നു എപ്പോഴും ഡ്രൈ ആകുന്നു. അതു നിറം വയ്ക്കാന്‍ എന്തു ചെയ്യണം പലരുടെയും സംശയമാണ്. ഇരുണ്ട കൈകാലുകള്‍ക്കു നിറം വയ്ക്കാന്‍ നിങ്ങള്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതിനെല്ലാം കൂടി ഒരു നല്ല നാടന്‍ ഒറ്റമൂലി ഇതാ.

ആദ്യം തന്നെ കൈപ്പത്തി, വിരലുകൾ, കാല്പാദം, വിരലുകൾ എന്നിവയിൽ ഒരു ചെറുനാരങ്ങ മുറിച്ചു നഖങ്ങളിലടക്കം നന്നായി തേച്ചു പിടിപ്പിക്കുക. 2 മിനിറ്റ് ഇങ്ങനെ വെക്കാം. അതിനു ശേഷം ഒരു പാത്രത്തിൽ അൽപ്പം ഉപ്പും വെളിച്ചെണ്ണയും ഒഴിച്ചെടുത്ത ശേഷം നന്നായി മിക്സ് ചെയ്തു കൈകളിലും കാൽകളിലും പുരട്ടി കൊടുക്കാം.

നാലു മിനിറ്റ് ഇങ്ങനെ വെച്ചതിനു ശേഷം ചൂടുവെള്ളത്തിൽ കൈ കാലുകൾ മുക്കി വെക്കാം. കുറച്ചു സമയത്തിന് ശേഷം പുറത്തെടുത്ത് ടവൽ ഉപയോഗിച്ചു നന്നായി തുടച്ചെടുക്കാം. അതിനു ശേഷം ഒലിവ് എ ണ്ണ തേച്ചു പിടിപ്പിക്കാം. കൈകാലുകൾ ഡ്രൈ ആകാതെ ഇരിക്കും.

ഇരുണ്ട കൈകാലുകള്‍ക്കും വിരലുകള്‍ക്കും നിറം വെക്കാനും സോഫ്റ്റ്‌ ആകാനും ഇങ്ങനെ ചെയ്ത മതി. ഈ രീതി ദിവസവും ചെയ്തു നോക്കൂ. വ്യത്യാസം തിരിച്ചറിയാം തീർച്ച. കൈവെള്ളയും കൈപ്പത്തിയും സോഫ്റ്റ്‌ ആകുകയും അതുപോലെ വരണ്ടു ഡ്രൈ ആയിട്ടുള്ള കൈയും വിരലുകളും നിറം വെക്കുകയും ചെയ്യും. credit : Help me Lord