കടുവ സിനിമയുടെ വിജയാഘോഷത്തിൽ ഒരുമിച്ചു തിളങ്ങി പൃഥ്വിയും സുപ്രിയയും; ഒപ്പം സിനിമയിലെ മറ്റു താരങ്ങളും… | Kaduva Movie Success Celebration Malayalam
Kaduva Movie Success Celebration Malayalam : മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ സിനിമയാണ് കടുവ. ചിത്രത്തിന്റെ വിജയാഘോഷവേളയിൽ പ്രത്വിരാജും ഭാര്യ സുപ്രിയയും പങ്കെടുത്തു.കടുവാക്കുന്നേൽ കുറുവച്ചന്റെ അച്ഛൻ കഥാപാത്രമായ കടുവാക്കുന്നേൽ കോരുത് മാപ്പിളയുടെ കഥ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ മമ്മൂക്കയും ലാലേട്ടനുമൊന്നും വന്നില്ലെങ്കിൽ താൻ തന്നെ നരയിട്ട് ഇറങ്ങുമെന്നും പൃഥ്വി ഈ പരിപാടിയിൽ പറഞ്ഞു. ആഘോഷതിനെത്തിയ സുപ്രിയ ഒപ്പമുള്ള തന്റെ ഭർത്താവിന്റെ ഫോണിലേക്കു നോക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്.
2017ൽ ജിനുവാണ് ‘കടുവ’യെക്കുറിച്ച് ആദ്യമായി പറയുന്നത്. അത്തരം ശ്രേണിയിലുള്ള സിനിമ മലയാള സിനിമയിൽ നിന്നുതന്നെ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. മാസ് കമേഴ്സ്യൽ എന്റർടെയ്നേഴ്സ് എന്നു വിശേഷിപ്പിക്കുന്ന സിനിമകൾ ഇനി നമ്മുടെ അഭിരുചിക്ക് ചേർന്നതല്ലെന്ന് പ്രേക്ഷക സമൂഹം സ്വയം പറഞ്ഞ് പറ്റിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് താര ദാമ്പതികൾ ആദ്യം സംവിധാനം ചെയ്ത സിനിമയും ആ ശ്രേണിയിൽപെട്ടതായിരുന്നു.

ആ ശ്രേണിയിൽപെട്ട ഞാൻ കേട്ട കഥകളിൽ വച്ച് ഏറ്റവും നല്ല സബ്ജക്ട് ആയിരുന്നു ‘കടുവ’യുടേത്. ഇത് ഞാൻ ചെയ്യുകയാണെങ്കിൽ ഒന്നിനും ഒരു കുറവും വരുത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇത് സംവിധാനം ചെയ്യണമെങ്കിൽ ആക്ഷൻ സിനിമകളിൽ മികവ് തെളിയിച്ചവരെ വിളിക്കണം. അങ്ങനെ ഷാജി കൈലാസിനെ വിളിച്ചു. അന്ന് അദ്ദേഹം മലയാള സിനിമയിൽ നിന്നു ഒരഞ്ചാറ് വർഷമായി മാറി നിൽക്കുന്ന സമയമാണ്. എന്റെ നിർബന്ധപ്രകാരം അദ്ദേഹം വന്ന് കഥ കേട്ടു.
പിന്നീട് അദ്ദേഹം ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞതാണ് ‘കടുവ’യ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ആഘോഷ വേളയിൽ പ്രത്വിരാജ് പറഞ്ഞു. മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ലാഭമുള്ള നിർമാണക്കമ്പനി ആയി വരില്ലായിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. താൻ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെനന്നും പറയാം അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ളവൻ വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്. ഇരുവരുടെയും ഈ വട്ട് തന്നെയാണ് സിനിമയുടെ വിജയം എന്നും പൃഥ്വിരാജ് പറഞ്ഞു.