സീനിയർ സൂപ്പർ സ്റ്റാറുകളെ കിട്ടിയില്ലേൽ ഞാൻ തന്നെ നരയിട്ടു അഭിനയിക്കും; തുറന്നടിച്ചു പൃഥ്‌വി… | Kaduva Movie Second Part Announcement Malayalam

Kaduva Movie Second Part Announcement Malayalam : സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് കടുവ. പൃഥ്‌വി രാജിന്റെ നായകത്വവും ഷാജി കൈലാസിന്റെ സംവിധാനവും കൂടാതെ കേരളക്കരയിൽ ഓളമുണ്ടാക്കിയ പാട്ട് ‘പാലപ്പള്ളി തിരുപ്പള്ളി’ എന്നതും പ്രധാനപ്പെട്ട കാരണങ്ങളാണ്. ആറു വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ എന്നത് മറ്റൊരു പ്രത്യേകതയാണ്. ‘കടുവ കുന്നേൽ കുര്യച്ചൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്‌വി രാജ് അവതരിപ്പിക്കുന്നത്.

പാലയിലെ രണ്ടു മുതലാളി കുടുംബങ്ങളിലെ ആണുങ്ങൾ തമ്മിലുണ്ടാകുന്ന ഈഗോ അവിടുത്തെ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാൻ തുടങ്ങി. അധികാരമുള്ളയാളാണ് കുര്യച്ചൻ.തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും അയാൾക്ക് കഴിയും. അയാൾക്ക് സംസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥനുമായി ചെറിയ പ്രശ്നമുണ്ടായി. പിന്നീടത് വളർന്ന് 1990-ലെ കേരള രാഷ്ട്രീയത്തിലും ഇടപെടാൻ തുടങ്ങി. നായകന്റെ അച്ഛനെ സിനിമയിലുടനീളം പരാമർശിക്കുന്നുണ്ട്.

എന്നാൽ അച്ഛൻ കഥാപാത്രം സിനിമയിൽ അദൃശ്യനാണ്. കടുവക്കുന്നേൽ കുര്യച്ചന്റെ അച്ഛനായ കൊരുത് മാപ്പിള എന്ന കഥാപാത്രം മറ്റൊരു സിനിമക്കുള്ള സാധ്യത തുറക്കുന്നതായി പൃഥ്‌വി രാജ് പറഞ്ഞു. അങ്ങനെയെങ്കിൽ കൊരുത് മാപ്പിള എന്ന റോൾ ഏറ്റവും ചേരുക മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി ഇവരിലാർക്കെങ്കിലും ആകും. ഇനി അവരെ കിട്ടിയില്ലെങ്കിൽ താൻ തന്നെ നരയിട്ട് ആ വേഷം ചെയ്യാൻ ഇറങ്ങുമെന്നും പൃഥ്‌വിരാജ് പറഞ്ഞു. ചിത്രത്തിലുടനീളം അദൃശ്യനായി കഥ നയിക്കുന്നതിൽ പ്രധാന പങ്കുള്ള കൊരുത് മാപ്പിള ഒരു സിനിമക്കുള്ള സാധ്യത തുറക്കുന്നു.

ജൂലൈ 7 2022 നായിരുന്നു കടുവയുടെ റിലീസ്. 50 കോടി കളക്‌ഷനാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ മറ്റു പ്രധാന ഹൈലറ്റ് അതിലെ പാട്ടുകളാണ്. ‘പാല പള്ളി’ എന്നു തുടങ്ങന്ന പാട്ട് ലക്ഷക്കണക്കിനാളുകളാണ് യൂറ്റ്യൂബിൽ മാത്രം കണ്ടത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്ക് ലോർ വിഭാഗം ഗവേഷക വിദ്യാർത്ഥിയായ അതുൽ നറുകരയാണ് പാലാ പള്ളി പാടിയിരിക്കുന്നത്. പുലയസമുദായത്തിൽ പണ്ടു മുതലേ നിലനിന്നിരുന്ന പാട്ടായിരുന്നു അത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ തന്നെ ജേണലിസം ഗവേഷക വിദ്യാർത്ഥിയായ ശ്രീഹരിയും സന്തോഷ് വർമ്മയുമാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Rate this post