വെള്ളകടല കൊണ്ട് നല്ല രുചിയേറിയ കട്ലെട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ എളുപ്പത്തിൽ ഉണ്ടാക്കാം നല്ല ക്രിസ്‌പിയും സോഫ്റ്റും ആയ കട്ലെട്

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ആരോഗ്യ പരമായ വളരേ ഗുണങ്ങൾ ഉള്ളതുമായ ഒരു ചെറു കടിയാണ് വെള്ള കടല കൊണ്ടുള്ള കട്ലെട്. വെറും പത്തു മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഈ സ്നാക്ക്സ് പാർട്ടി സ്റ്റാർട്ടേഴ്സ് ആയോ വൈകുന്നേരങ്ങളിൽ ചായ കടിയായോ ഉപയോഗിക്കാവുന്നതാണ്. നല്ല കൃസ്പും സോഫ്റ്റും ആയ വെള്ളക്കടല കട്ലെട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.

ആവശ്യമായ ചേരുവകൾ : ഒരു കപ്പ്‌ വെളളക്കടല, മൂന്നോ നാലോ വെളുത്തുള്ളി, ഒരു വലിയ ഉള്ളി, കുറച്ചു മല്ലിയില, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ടു ടീസ്പൂൺ മൈദ.

ഉണ്ടാക്കുന്ന വിധം : എട്ട് മണക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത വെള്ളക്കടല മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരവകളും ചേർത്ത് നന്നായി അരചചെടുക്കുക. അതിനു ശേഷം അരച്ചെടുത്ത മാവ് കയ്യിൽ എടുത്തു നമുക്ക് ഇഷ്ടമുള്ള ഷേയ്പിൽ പരത്തിയെടുത് ചൂടാക്കിയ എണ്ണയിൽ വറുത്തെടുക്കുക. വെളിച്ചെണ്ണയോ സൺ ഫ്ലവർ എണ്ണയോ ഉപയോഗിക്കാവുന്നതാണ്. കട്ലെട് ബ്രൗൺ നിറമാകുന്നത് വരെ കൂക്ക്‌ ചെയ്ത് കൊണ്ടിരിക്കുക. ഈ രുചികരമായ കട്ലെട് ടൊമാറ്റോ സോസും ചേർത്ത് വിളബാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Akhila Sajeesh ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Akhila Sajeesh