ഇവങ്ക പേര് മിസ്സിസ് റോളെക്സ്!! അവാർഡ് വേദിയിൽ കാണികളെ അമ്പരപ്പിച്ച് ജ്യോതികയുടെ സിലമ്പാട്ടം; തമിഴ് മരുമകൾക്ക് നിറ കയ്യടിയുമായി സദസ്സ്… | Jyotika Slaying The Silambam Video Viral Malayalam
Jyotika Slaying The Silambam Video Viral Malayalam : തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് നടി ജ്യോതിക. തമിഴ് സൂപ്പർ താരം സൂര്യയുമായുള്ള വിവാഹത്തിന് ശേഷം ജ്യോതിക സിനിമ മേഖലയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ പിന്നീട് ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ സിനിമ ലോകത്തേക്ക് മികച്ച തിരിച്ചുവരവ് നടത്തി. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ വീഡിയോ ആണ്.
വേദിയിൽ അവാർഡ് വാങ്ങാൻ എത്തിയ താരം സിലമ്പാട്ടം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടി ജ്യോതിക രാക്ഷസി എന്ന സിനിമയ്ക്ക് വേണ്ടി സിലമ്പാട്ടം അഭ്യസിച്ചിട്ടുണ്ട്. എന്നാൽ താരം ഇത് ആദ്യമായാണ് ഒരു വേദിയിൽ സിലമ്പാട്ടം അവതരിപ്പിക്കുന്നത്. വളരെ മനോരമായി സാരിയിൽ എത്തിയ ജ്യോതിക വളരെ നിസാരമയാണ് സിലമ്പാട്ടം വേദിയിൽ അവതരിപ്പിച്ചത്.
താരത്തിന്റെ ഈ പ്രകടനം കണ്ടതോടെ കാണികളായ ആരാധകരും സഹ താരങ്ങളും അടക്കം നിരവധി പേർ കൈയടിച്ച് താരത്തിന് പ്രോത്സാഹനം നൽകുന്നതും ഈ വിഡിയോയിൽ കാണാം. രേവതി അടക്കമുള്ളവർ വളരെ അത്ഭുതത്തോടെ ജ്യോതികയെ പ്രോത്സാഹിപ്പിക്കുകയയും കൈകളടിക്കുകയും ചെയ്യുന്നത് ഈ വിഡിയോയിൽ കാണാം. പുതിയ വിഡിയോയ്ക്ക് ചുവടെ നിരവധി ആരാധകർ ആണ് കമന്റുകളുമായി എത്തിയത്. ജെ എഫ് ഡബ്ലിയു മൂവി അവാർഡ്‌സിന്റെ പ്രോഗ്രാമിന് എത്തിയപ്പോളാണ് താരം സിലമ്പാട്ടം വേദിയിൽ അവതരിപ്പിച്ചത്.
ഇപ്പോൾ യൂട്യൂബിൽ തരംഗം ആകുന്ന വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത് വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ഫൺ? ജ്യോതിക സ്ലായിന് ദി സിലമ്പം എന്നാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഈ വിഡിയോയ്ക്ക് വൺ മില്യണിൽ ഏറെ ലൈക്ക് ലഭിച്ചു. നിരവധി ആരാധകർ ആണ് കമന്റുകളുമായി എത്തിയത് ‘ഇൻസ്പിറിങ് വുമൺ ടു എവെരി വൺ മാം, റോലക്സ് ഇവ പേര് മിസ്സിസ് റോലക്സ്, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.
View this post on Instagram