ലോകം കണ്ട ഏറ്റവും മികച്ച വില്ലൻ കഥാപാത്രം; ക്രിസ്റ്റോഫർ നോളന്റെ ജോക്കർ (ദി ഡാർക്ക്‌ നൈറ്റ്‌)… | Joker (The Dark Knight) Movie Review Malayalam

Joker (The Dark Knight) Movie Review Malayalam : 2008 ൽ ക്രിസ്റ്റോഫർ നോളന്റെ സംവിധാനത്തിൽ എത്തിയ സൂപ്പർ ഹീറോ ചിത്രമാണ് ജോക്കർ (ദി ഡാർക്ക്‌ നൈറ്റ്‌ ) ഈ ചിത്രത്തിൽ നടൻ ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച കഥാപാത്രമാണ് ജോക്കർ. ഈ സിനിമ ആസ്വാദകന്റെ ഒരു സാധാരണ നോളൻ സിനിമ മാത്രമായി കാണാൻ സാധിക്കില്ല മറിച്ച് ഇത് എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായി കണക്കാക്കുന്ന ഒന്നാണ്.ക്രിസ്റ്റ്യൻ ബെയ്‌ൽ അവതരിപ്പിച്ച കഥാപാത്രം ബ്രൂസ് വെയ്‌നും ആരോൺ എക്ഹാർട്ട് അവതരിപ്പിച്ച ടു-ഫേസും മികച്ച പ്രകടനം ഈ ചിത്രത്തിൽ കാഴ്ച്ചവെച്ചപ്പോൾ ഹീത്ത് ലെഡ്ജറിന്റെ ജോക്കർ ആകട്ടെ അതിഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

ദ ഡാർക്ക് നൈറ്റിൽ ജോക്കറിനെ തികഞ്ഞ ഒരു വില്ലനാക്കിയത്, ബ്രൂസ് വെയ്ൻ/ ബാറ്റ്മാൻ എന്നിവരോട് വളരെ സാമ്യമുള്ള കഥാപാത്രം ആയതിനാൽ ആണ്. കൂടാതെ ബാറ്റ്മാനെ ഏത് തരത്തിൽ പരാജയപ്പെടുത്താമെന്നും ശരിക്കും മനസ്സിലാക്കുന്ന ഒരേയൊരു വില്ലനും ജോക്കർ ആണ്. ജോക്കർമാരുടെ പ്രധാന മോണോ ലോഗുകളിലൊന്നാണ് കൂടാതെ അവൻ ആശുപത്രിയിൽ ആയിരിക്കുമ്പോൾ ഹാർവി ഡെന്റിനോട് താൻ ഒരു പ്ലാനും ഇല്ലാത്ത ആളാണെന്ന് പറയുന്നതുമാണ്.

അത് തന്നെയാണ് ബാറ്റ്മാനെ പരാജയപ്പെടുത്തുന്നതിനുള്ള വഴി എന്ന് മനസിലാക്കുകയാണ്. എതിരാളികളെ മികച്ച രീതിയിൽ മറികടക്കാൻ കഴിവുള്ള പ്രതിഭയാണ്. പണമോ അധികാരമോ മറ്റെന്തെങ്കിലുമോ ആഗ്രഹിക്കാത്തതിനാൽ, അയാളെ പരാജയപെടുത്താൻ പറ്റിയ ദുർബലമായ പോയിന്റുകൾ ഒന്നുമില്ല.ജോക്കറിന്റെ സമ്പൂർണ്ണ വിജയം എന്ന് തന്നെ വേണം ഈ ചിത്രത്തെ പറയാൻ. ഇത്തരത്തിൽ ഉള്ള ഒരു ഭ്രാന്തൻ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിൽ എഴുത്തുകാരുടെ കഴിവും വലുതാണ്.

ഈ കഥാപാത്രത്തിന് സ്‌ക്രീനിൽ മികച്ച സ്ക്രീൻ പ്രെസ്സൻസ് നൽകാനുള്ള ഹീത്ത് ലെഡ്ജറിന്റെ കഴിവും ചേർന്നതാണ് ഈ ചിത്രത്തിന്റെ വിജയമായത്.ചിത്രത്തിലെ വില്ലനെ വിജയിപ്പിക്കുന്നത് അതിന്റെ കഥാപാത്രത്തിന്റെ റിയലിസം തന്നെയാണ്. ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജോനാഥൻ നോളൻ, ഡെവിഡ് എസ് ഗോയർ, ക്രിസ്റ്റാ ഫാർ നോളൻ എന്നിവരാണ്. ചിത്രത്തിന്റെ ചായാഗ്രഹണം വാലി ഫിസ്റ്ററും സംഗീതം ജെയിംസ് ന്യൂട്ടൻ ഹോവാർഡും, ഹാൻസ് സിംമെറുമാണ് നിർവ്വഹിച്ചത്.

Rate this post