ഇരട്ട വേഷത്തിൽ ഇരട്ട ഗെറ്റപ്പിൽ ജോജു ജോർജ്; മാർട്ടിൻ പ്രക്കാട്ട് -ജോജു ജോർജ്‌ ചിത്രം ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്… | Joju George Latest Movie Iratta First Look Poster Released Malayalam

Joju George Latest Movie Iratta First Look Poster Released Malayalam : ജോസഫ്, നായാട്ട്, മധുരം, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ ജോജു ജോർജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരട്ട. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ജോജു പ്രത്യക്ഷപ്പെടുന്നത്. രണ്ടു മാനസികാവസ്ഥയിലൂടെയും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇരുവരും എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.

നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ട്- ജോജു ജോർജ് ചിത്രം ഇരട്ട പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസായിരിക്കുകയാണ്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ രോഹിത്. എംജി. കൃഷ്ണൻ ആണ് ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.

ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും ശിഷ്യനായിരുന്ന വിജയ് ആണ് ചിത്രത്തിൻറെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.സംഗീത സംവിധാനം ചെയ്തിരിക്കുന്ന അൻവർ അലി, ഗാനരചനയും കൈകാര്യം ചെയ്തിരിക്കുന്നു. അഞ്ജലി, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോജു ജോർജിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇരട്ട എന്നും താരത്തിന്റെ ആദ്യത്തെ ഡബിൾ റോൾ ആളുകൾ ഏറ്റെടുക്കുമെന്നും ഉള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്റെ മികച്ച പ്രകടനം തന്നെയാണ് ഇരട്ടയിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അനൂപ് മേനോൻ ​അടക്കമുള്ള മലയാളത്തിലെ മുൻനിര താരങ്ങളൊക്കെ ചിത്രത്തിനും ജോജുവിനും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

Rate this post