കാത്തിരിപ്പുകൾക്ക് വിരാമം!! ആദ്യത്തെ കൺമണിയെ കത്ത് നടൻ ജോൺ കൊക്കാനും ഭാര്യയും; അങ്ങനെ ആ സ്വപ്‌നവും പൂവണിയാൻ പോകുന്നു… | John Kokken and Wife Pooja Ramachandran Baby Shower Malayalam

John Kokken and Wife Pooja Ramachandran Baby Shower Malayalam:നടൻ ജോൺ കൊക്കനും ഭാര്യ പൂജ രാമചന്ദ്രനും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണിപ്പോൾ. ഇവരുടെ വിവാഹം 2019 ൽ ആയിരുന്നു. പൂജ രാമചന്ദ്രനെ പ്രേക്ഷകർ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ‘ബാഹുബലി’, ‘കെ.ജി.എഫ്, ‘സർപ്പട്ടൈ പരമ്പര’, ‘തുനിവ്’ എന്ന് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ മലയാളിയായ നടൻ ആണ് അനീഷ് ജോൺ കൊക്കൻ. താരത്തിന്റെ ഭാര്യയുടെ ബേബി ഷവർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണിപ്പോൾ.

പൂജ വിവാഹ വേളയിൽ തന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞിരുന്നു. പൂജ രാമചന്ദ്രനും ജോൺ കൊക്കനും ഒരു വിഷു ദിനത്തിലാണ് തീർത്തും ലളിതമായ ചടങ്ങിൽ കൊക്കനും പൂജയും വിവാഹിതരായത്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക്’ സീരിയലിലെ സുമിത്രയായും ‘തന്മാത്ര’ സിനിമയിലെ മോഹൻലാലിൻറെ നായികയായും ശ്രദ്ധ നേടിയ മീര വാസുദേവിനെയാണ് കൊക്കൻ ആദ്യം വിവാഹം ചെയ്തിരുന്നത്.

എന്നാൽ ഇവർ 2016 ൽ വേർപിരിഞ്ഞു എങ്കിലും ഈ ബന്ധത്തിൽ കൊക്കന് ഒരു മകനുണ്ട്. പൂജയും ഒരു വി.ജെയുമായി ആദ്യം വിവാഹം കഴിഞ്ഞിരുന്നു. 2017 ൽ പൂജ വേർപിരിഞ്ഞ ശേഷമാണ് നടൻ ജോൺ കൊക്കനുമായുള്ള കല്യാണം നടത്തിയത്.എന്റെ പ്രിയപ്പെട്ട വ്യക്തിയുമായി ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതിനേക്കാൾ ആവേശകരമായ മറ്റൊന്നില്ല എന്നും സ്ത്രീത്വം, സ്നേഹം, സൗഹൃദം, കൂടാതെ വരാനിരിക്കുന്ന ഘട്ടം എന്നിവ ഞങ്ങൾ ആഘോഷമാക്കുന്നു’ എന്നാണ് പൂജ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചത്.

പൂജ രാമചന്ദ്രനെ മലയാള സിനിമ മേഖലയിലും പ്രേക്ഷകർ കണ്ടിട്ടുണ്ട്. കൂടാതെ താരം ഡി കമ്പനി, ലക്കി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ പൂജ വേഷമിട്ടിട്ടുണ്ട്.ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളോടെയുള്ള ബേബി ഷവർ ആണ് താരങ്ങൾ നടത്തിയത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. 2022 നവംബർ മാസത്തിലാണ് കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം ജോൺ കൊക്കൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്.

Rate this post