വീണ്ടും അച്ഛനായി ജോൺ കൊക്കൻ!! ആദ്യത്തെ കൺമണിയെ വരവേറ്റ് താര കുടുംബം; ജനിച്ച ഉടനെ കുഞ്ഞിന് വെറൈറ്റി പേരും… | John Kokken And Pooja Ramachandran Blessed With A Baby Boy Malayalam

John Kokken And Pooja Ramachandran Blessed With A Baby Boy Malayalam : സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തിളങ്ങുന്ന താരമാണ് ജോൺ കൊക്കൻ. അനീഷ്‌ ജോൺ കൊക്കൻ എന്ന് പേരുള്ള താരം ജോൺ കൊക്കൻ എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. മുംബൈയിൽ ജനിച്ചു വളർന്ന ജോൺ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റവും മോഡലിങ്ങിലൂടെ ആയിരുന്നു. 2007 ൽ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയാണ് ജോൺ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്.

പിന്നീട് കെജിഎഫ് 1, കെ ജി എഫ് 2, ബാഹുബലി തുടങ്ങിബിഗ്ബജറ്റ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞു. സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് ഇപ്പോൾ അദ്ദേഹം.33 ഓളം സിനിമകളിൽ ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.പ്രശസ്ത താരം മീരാ വാസുദേവന്റെ മുൻ ഭർത്താവ് കൂടിയാണ് അദ്ദേഹം.2016 ൽ വിവാഹിതരായ ഇവർ 2019 ൽ വേർപിരിയുകയായിരുന്നു. ഇരുവർക്കും 7 വയസ്സുകാരനായ ഒരു മകനുണ്ട്. അരിഹ കൊക്കൻ എന്നാണ് കുട്ടിയുടെ പേര്.

മീരാ വാസുദേവ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ പ്രധാന വേഷം അവതരിപ്പിക്കുകയാണ് ഇപ്പോൾ.വേർപിരിഞ്ഞെങ്കിലും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. മീരാ വാസുദേവുമായി വേർപിരിഞ്ഞ ശേഷമാണു ജോൺ നടിയും മോഡലുമായ പൂജ രാമചന്ദ്രനെ വിവാഹം കഴിച്ചത്.നിരവധി സിനിമകളിൽ അഭിനയിച്ചു സുപരിചിതയായ പൂജ ഒരു വീഡിയോ ജോക്കി കൂടിയാണ്.2019 ലാണ് ഇരുവരും വിവാഹിതരായത്.

ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു വാർത്ത പങ്ക് വെയ്ക്കുകയാണ് താരങ്ങൾ. ജോൺ കൊക്കനും പൂജയ്ക്കും ഒരു കുഞ്ഞു ജനിച്ചിരിക്കുകയാണ്. ആൺ കുട്ടിയാണ് ജനിച്ചത്.കിയാൻ കൊക്കൻ എന്നാണ് കുഞ്ഞിന്റെ പേര്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷവർത്ത അവർ അറിയിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ്. തരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post