ഇത് ഞങ്ങളുടെ പ്രിയപ്പെട്ട എലനോർ; മാലാഖ കുഞ്ഞിന്റെ മാമോദിസ ചിത്രങ്ങൾ പങ്കുവെച്ച് ജോൺ കൈപ്പള്ളി.!! | John Kaippallil Daughter Baptism Viral

John Kaippallil Daughter Baptism Viral : മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജോൺ കൈപ്പള്ളി. കൊച്ചിൻ ഷിപ്പിയാർഡിൽ ജോലി ചെയ്തിരുന്ന സമയത്ത് മോഡലിംഗിൽ സജീവമായ താരം വിനീത് ശ്രീനിവാസന്റെ സംവിധാന ചിത്രമായ 2012 പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ സിനിമ വലിയ ഒരു സാധ്യത തന്നെയാണ് താരത്തിന് തുറന്നു കൊടുത്തത്.

അതിനുശേഷം 2016 ഇറങ്ങിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ ഡേവിഡ്സർ എന്ന കഥാപാത്രമായി അദ്ദേഹം തിളങ്ങി. തുടർന്ന് ആട് 2, ശൈലോക്ക്, മാസ്റ്റർപീസ് തുടങ്ങി പത്തിലധികം സിനിമകളിൽ ജോൺ കൈപ്പള്ളി വേഷം കൈകാര്യം ചെയ്തു. ഏറ്റവും ഒടുവിലായി താരം മകൾ എലനോറിന്റെ മാമോദിസ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ആദ്യ കണ്മണിയുടെ മാമോദിസ ചടങ്ങുകൾ അതിഗംഭീരമാക്കിയിരിക്കുകയാണ് താരം. വെളുത്ത ഫ്രോക്കിൽ കുഞ്ഞു മാലാഖയെ പോലെയാണ് ജോണിന്റെയും ഹെഫ്സ്സിയുടെയും മകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ജോൺ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. ഇതിനുമുമ്പും താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ കുടുംബ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് രംഗത്തെത്താറുണ്ട്.

മകൾക്ക് ഭാവിയിലേക്കുള്ള ഓരോ ചുവടും മികച്ചത് ആയിരിക്കട്ടെ എന്നും സിനിമയിൽ അടക്കം ഒരുപാട് സാധ്യതകൾ ജോണിന് ലഭിക്കട്ടെ എന്നതാണ് ആളുകൾ അധികവും കമൻറ് ആയി കുറിക്കുന്നത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളിലൂടെയെത്തി ആളുകളുടെ മനസ്സിൽ പോസിറ്റീവ് സൈഡിലുള്ള നായകനായി മാറുവാൻ ജോണിന് വളരെ കുറച്ച് സമയം മാത്രമേ ആവശ്യമായി വന്നിരുന്നുള്ളൂ. അഭിനയത്തിലുള്ള താരത്തിന്റെ പ്രാവിണ്യം തന്നെയാണ് ഇത്ര ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ ജോണിന് നേടിക്കൊടുത്തത്. മകളുടെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Rate this post