78ൽ നിന്നും 52 കിലോ.. സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് നടി ജിസ്മ ജിജിയുടെ മേക്കോവര്‍.!!!

തങ്ങളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചും മറ്റും നിരവധി ദുരനുഭവങ്ങൾ പല നടിമാർക്കും ഉണ്ടാവാറുണ്ട്. ചില നടിമാർ സിനിമക്കായി നടത്തുന്ന പല മേക്ഓവറുകളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പുതുമുഖനടി ജിസ്മ ജിജിയുടെ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ആറുവര്ഷങ്ങൾക്ക് മുൻപ് 78 കിലോ ആയിരുന്ന ജിസ്മ 26 കിലോ ഭാരം കുറച്ച് 52 കിലോ ആയിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ പഴയതും പുതിയതുമായ ജിസ്മയുടെ ചിത്രങ്ങൾ കണ്ടാൽ രണ്ടും രണ്ടാളാണെന്നേ തോന്നുകയുള്ളൂ.

ചിട്ടയായ വ്യായാമവും ആരോഗ്യ രീതിയുമാണ് താരത്തിൻറെ ഈ പുതിയ മെയ്ക് ഓവർന് പിന്നിൽ. ദിവസവും ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുകയും ഭക്ഷണത്തിൽ വിറ്റാമിൻ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം എന്നുമാണ് ജിസ്മ പറയുന്നത്.

അവതാരികയായി മിനിസ്ക്രീനിലെത്തിയ താരമാണ് ജിസ്മ ജിജി. ഹ്രസ്വചിത്രങ്ങളിലൂടെയാണ് പിന്നീട് ജിസ്മ ശ്രദ്ധേയയായത്. മോഡലിങില്‍ തിളങ്ങുന്ന ജിസ്മ ‘തമി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.