ഇതാണെന്റെ തോഴി; അമേയയെ ചേർത്ത് പിടിച്ച് നടൻ ജിഷിൻ മോഹൻ, ലവ് യൂ ആമി എന്നെഴുതിയ കേക്കുമായി താരം.!! | Jishin Mohan Birthday Wish To Actress Ameya Nair
Jishin Mohan Birthday Wish To Actress Ameya Nair : മിനിസ്ക്രീൻഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ജിഷിൻ മോഹൻ. താരത്തെ പ്രേക്ഷകർ ഏറ്റെടുത്തത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ വില്ലൻ വേഷത്തിലൂടെയാണ്. തുടർന്ന് മഴവിൽ മനോരമയിലെ സീരിയൽ അമലയിലെ വില്ലൻ വേഷവും താരത്തിന്റെ മിനിസ്ക്രീനിൽ മിന്നും താരമാക്കി.
നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ഇപ്പോൾ അഭിനയിക്കുന്നത് സൂര്യ ടിവിയിൽ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കന്യാദാനം എന്ന സീരിയലിലാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർ ഏറ്റെടുക്കാറുണ്ട്. തന്റെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം സോഷ്യൽ മീഡിയയിലും സെലിബ്രിറ്റിയാണ്.
ഇപ്പോൾ താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ മായി എത്തിയിരിക്കുകയാണ് താരം. തന്റെ സുഹൃത്ത് അമേയയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത് ഇങ്ങനെയാണ് “പിറന്നാൾ ആശംസകൾ തോഴി” താരം പങ്കുവെച്ച പോസ്റ്റിന് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.
താങ്ക്യൂ തോഴ എന്ന കമന്റ് മായി സുഹൃത്ത് അമേയയും എത്തിയിട്ടുണ്ട്. കന്യാദാനം സീരിയലിലെ അഭിനയത്തിന് താരത്തിന് മികച്ച നെഗറ്റീവ് റോളിനുള്ള അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു. കേരളവിഷൻ ടെലിവിഷൻ അവാർഡ് 2024 ലാണ് താരത്തിന് ലഭിച്ചത്. കൂടാതെ തന്നെ മണിക്കുട്ടി യോടൊപ്പം ഉള്ള വീഡിയോസും മറ്റം താരം പങ്കുവെച്ചതും അടുത്തിടെ വൈറൽ ആയിരുന്നു. അതിനുപുറമേ താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 62k ഫോളോവേഴ്സ് ഉള്ള താരം ഫേസ്ബുക്കിലും സജീവ സാന്നിധ്യമാണ്.