അമ്മയെ പോലെ തന്നെ മകളും, അസാധ്യ മെയ് വഴക്കത്തോടെ നൃത്ത വീഡിയോയുമായി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ!!

0

ഇന്ത്യൻ സിനിമാ പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമായിരുന്നു ശ്രീദേവി. തെന്നിന്ത്യയിൽ കീഴടക്കിയ സുന്ദരി പിന്നീട് ബോളിവുഡ് റാണിയായി മാറുകയായിരുന്നു. എന്നാൽ താരത്തിന്റെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചു എന്ന് വേണം പറയാൻ.

ശ്രീദേവിയുടെ മകൾ ജാൻവിയും ഇപ്പോൾ ബോളിവുഡിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ബോളിവുഡിന്റെ പ്രിയപ്പെട്ട താരമായി ജാൻവി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലും ജാൻവി വളരെ സജ്ജീവമാണ്.

ഇപ്പോഴിതാ ജാൻവിയുടെ പുതിയ നൃത്ത വീഡിയോ ആണ് സോഷ്യൽമീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ബെല്ലിഡാൻസ് വീഡിയോ ആണ് ജാൻവി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് വീഡിയോയിക് കമന്റുമായി എത്തിയത്.

ഷാരൂഖ് ഖാനും കരീന കപൂറും ഒന്നിച്ചഭിനയിച്ച അശോക എന്ന ചിത്രത്തിലെ സൻ സനന എന്ന ഗാനത്തിനാണ് ജാൻവി ചുവട് വയ്ക്കുന്നത്. ഒപ്പം തനിക്ക് തന്റെ ബെല്ലി ഡാൻസ് ക്ലാസുകൾ മിസ് ചെയ്യുന്നു എന്നും താരം തന്റെ പോസ്റ്റിൽ കുറിച്ചു. അമ്മയെ പോലെ തന്നെ മകളും മികച്ച നർത്തകിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.