ലണ്ടൻ യാത്രക്കിടെ നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! പിന്നീട് എന്ത് സംഭവിച്ചു.!? അവർ ഒന്നിക്കുമോ.!? ജുവൽ മേരിയെ കണ്ണടച്ച് ചുംബിച്ച് ലണ്ടൻ തോപ്പിക്കാരൻ അപ്പൂപ്പൻ.!! | Jewel Mary London Trip Viral

മലയാളികളുടെ പ്രിയ നടിയും അവതാരികയുമാണ് ജുവൽമേരി. മഴവിൽ മനോരമയിലെ ഡാൻസ് പ്രോഗ്രാമായിരുന്ന ഡിഫോർ ഡാൻസിലെ അവതാരികയായിരുന്നു ജുവൽ. ജുവൽ മേരിയുടെ അവതരണം പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ നായികയായി പത്തേമാരിയിലെ പ്രകടനം ജുവലിന് പ്രേക്ഷകരുടെ ഇഷ്ട നായികമാരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ സാധിച്ചു.

ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും താരം മമ്മൂട്ടിയുടെ നായിക തന്നെയായിരുന്നു. 2015- ൽ മഴവിൽ മനോരമയിലെ പ്രോഗ്രാം പ്രൊഡ്യൂസറും, ഒന്നും ഒന്നും മൂന്നു ഷോയുടെ സംവിധായകനുമായ ജെൻസൺ സക്കറിയയുമായിട്ടായിരുന്നു ജുവലിൻ്റെ വിവാഹം. വിവാഹ ശേഷം ഇൻഡസ്ട്രിയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം. കുറച്ചു വർഷങ്ങൾക്കു ശേഷം രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്ന ‘ക്ഷണികത്തിലൂടെയായിരുന്നു നടിയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ്.

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംങ്ങറിൽ അവതാരികയായിരുന്നു ജുവൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്നത് താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ്. സുഹുത്തുക്കളുടെ കൂടെയുള്ള യാത്രകളും, പിറന്നാൾ വിശേഷങ്ങളും, വിദേശയാത്രകളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തിൽ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്. ഹോട്ട് ലുക്കിലൊക്കെ പങ്കുവയ്ക്കുന്ന ഫോട്ടോകൾക്ക് പലതരത്തിലുള്ള കമൻ്റുകളാണ് വരാറുള്ളത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ലണ്ടനിലെ ഒരു അങ്കിളിനെ പിടിച്ച് എടുത്ത സെൽഫിയാണ് പങ്കുവച്ചിരിക്കുനത്. ലണ്ടൻ അങ്കിൾ താരത്തിനെ ചുംബിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട് . പോസ്റ്റിന് താഴെ താരം ‘ലണ്ടൻ യാത്രയ്ക്കിടെ നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും ‘ എന്ന ക്യാപ്ഷനും ചിരിക്കുന്ന ഇമോജിയും നൽകി.താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി കമൻറുകളാണ് വരുന്നത്.

Rate this post