വൈൻ ആണ് സാറേ മെയിൻ.!! 33 ന്റെ അഴകിൽ ജുവൽ മേരി; പിറന്നാൾ ആഘോഷം കളറാക്കി പത്തേമാരി നായിക വീഡിയോ വൈറൽ.!! | Jewel Mary Birthday Celebration Highlight Viral
Jewel Mary Birthday Celebration Highlight Viral : ടെലിവിഷൻ അവതാരികയായി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ജുവൽ മേരി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ വിശേഷങ്ങൾ എല്ലാം ആരാധാകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ മുപ്പതി മൂന്നാം പിറന്നാൾ കൂട്ടുകാർക്കൊപ്പം ആഘോഷിച്ച ചിത്രങ്ങളാണ് ജുവൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“33 ദീ മാജിക് ബിഗിൻസ് !” ( 33 ൻ്റെ മാജിക് തുടങ്ങിയിരിക്കുന്നു) എന്നാണ് ജുവൽ പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഡി 4 ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരികയായി ജനഹൃദയങ്ങൾ കീഴടക്കിയ ജുവലിന് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരിടമുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും, സ്റ്റേജ് ഷോകളിലും അവതാരികയായി തിളങ്ങി നിന്ന ജുവൽ മേരി 2015 ൽ “പത്തേമാരി” എന്ന സിനിമയിലൂടെ നടൻ മമ്മൂട്ടിയുടെ നായികയായി മലയാള സിനിമ ലോകത്തേക്ക് ചുവട് വച്ചു.
തുടർന്ന് നടൻ ജയസൂര്യയോടൊപ്പം ഞാൻ മേരിക്കുട്ടിയിലും, മമ്മൂട്ടിയോടൊപ്പം ഉട്ടോപ്യയിലെ രാജാവിലും, തിളങ്ങിയ ജുവൽ ക്ഷണികം, ഒരേ മുഖം, തൃശ്ശിവ പേരൂർ ക്ലിപ്തം, എന്നീ മലയാള സിനിമകളിലും, തമിഴ് അണ്ണാദുരൈ, മാമാനിതൻ, എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2008 ലെ കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.
പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തു അവരുടേതായ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടും, ജുവലിന്റെ പിറന്നാൾ ആഘോഷിക്കുന്ന സുഹൃത്തുക്കളെ ആണ് ചിത്രത്തിൽ കാണുന്നത്. “നിങ്ങളിൽ എത്രപേർക്ക് ഇതുപോലെ ഉള്ള നല്ല സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും” എന്നാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജൂവല്‍ മേരി ആരാധകരോട് ആയി ചോദിച്ചത്. ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപിയുടെ “പാപ്പൻ” എന്ന ചിത്രത്തിൽ ആണ് ജുവൽ മേരി അവസാനം എത്തിയത്.