എവിടെ നോക്കിയാലും റാം!! ജിത്തു ജോസഫിനും കൗതുകമായി ഈ മോഹൻലാൽ റാം; ദൃശ്യങ്ങൾ വൈറൽ… | Jeethu Joseph Share RAM Boarding for next location Malayalam

Jeethu Joseph Share RAM Boarding for next location Malayalam : മലയാള സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നിരവധി സിനിമകളുടെ സംവിധായകനാണല്ലോ ജിത്തു ജോസഫ്. ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “റാം” എന്ന ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. ഹേയ് ജൂഡ് എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം തൃഷ നായികയായി എത്തുന്ന മലയാള ചിത്രമെന്ന ഖ്യാതിയും ഇതിനുണ്ട്. മാത്രമല്ല, ഇന്ദ്രജിത്ത്, സിദ്ദീഖ്, ദുർഗ്ഗ കൃഷ്ണ എന്നിവർ ഉൾപ്പെടെയുള്ള വൻ താരനിരയും ഈ ഒരു ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ദൃശ്യം, ദൃശ്യം 2 , 12ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫലി നായകനായുള്ള “കൂമൻ” എന്ന ത്രില്ലർ സിനിമ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു നേടിയിരുന്നത്. അതിനാൽ തന്നെ മോഹൻലാലിന്റെ റാം എന്ന സിനിമയും തങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ, റാം സിനിമയുടെ പുതിയ അപ്ഡേഷനുമായി എത്തിരിക്കുകയാണ് സിനിമയുടെ സംവിധായകൻ കൂടിയായ ജിത്തു ജോസഫ്.

മോഹൻലാലിനൊപ്പം ഉള്ള വിമാന യാത്രയ്ക്കിടെയുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ” അടുത്ത ലൊക്കേഷനിലേക്കുള്ള റാം ബോർഡിങ്” എന്നായിരുന്നു താരം കുറിച്ചിരുന്നത്. മൊറോക്കോയിലെ എർഫോഡ് എന്ന ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ഈയൊരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. മാത്രമല്ല റാം സിനിമയുടെ അണിയറ പ്രവർത്തകർ യാത്ര ചെയ്യുന്ന ഈയൊരു വിമാനത്തിൽ റാം എന്ന് ആലേഖനം ചെയ്യപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്.

കിഴക്കൻ മൊറോക്കോയിലെ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന നയന മനോഹരമായ ഒരു പട്ടണമാണ് എർഫോഡ്. നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങൾക്ക് ലൊക്കേഷനായ ഈയൊരു സ്ഥലം ഏതൊരു സിനിമാ പ്രവർത്തകരുടെയും സ്വപ്ന ലൊക്കേഷനുകളിൽ ഒന്നു കൂടിയാണ്. ചിത്രീകരണ ശേഷം വൈകാതെ തന്നെ സിനിമ റിലീസിന് എത്തും എന്നതിനാൽ തന്നെ ഈ ഒരു ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.

Rate this post