“ഇത് ജയസൂര്യയുടെ വെള്ളരിപ്രാവ്‌”.. വേദ ജയസൂര്യയുടെ വാതില്‍ക്കല് വെള്ളരിപ്രാവിൻറെ ഡാന്‍സ് വീഡിയോ കൊടൂരവൈറല്‍.!!

ഈ ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ താരങ്ങളിൽ ഒരാളാണ് ജയസൂര്യ. തൻറെയും കുടുംബാംഗങ്ങളുടെയും വിശേഷങ്ങൾ താതാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മകൾ വേദയുടെ ഡാൻസ് പെർഫോമൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

വേദക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുണ്ട്. ഇത്തവണ ഈ കൊച്ചു മിടുക്കി എത്തിയിരിക്കുന്നത് വെള്ളരി പ്രവായാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കൽ വെള്ളരിപ്രാവ്‌ എന്ന ഗാനത്തിനാണ് ഇപ്രാവശ്യം വേദ ചുവട്‌വെച്ചിരിക്കുന്നത്.

“വീട്ടിലെ വെള്ളരിപ്രാവ്‌” എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ഈ കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മോൾ നർത്തകിയാകും എന്ന് തുടങ്ങിയ കമന്റുകളുമായി ധാരാളം ആളുകളാണ് വേദയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമയാണ് സൂഫിയും സുജാതയും. സിനിമയെക്കാളേറെ വാതുക്കൽ വെള്ളരിപ്രാവ്‌ എന്ന പാട്ടാണ് ചർച്ചചെയ്യപ്പെട്ടത്. വിജയ് ബാബു നിർമിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്.