അങ്കത്തട്ടിൽ ഇതാ പുതിയ ഒരു ഭടൻ.!! താര രാജാക്കന്മാരോട് കിടപിടിക്കാൻ ജയസൂര്യയും; മലയാളത്തിന്റെ ചിയാൻ വിക്രം ആണോ എന്ന് ആരാധകർ.!! | Jayasurya Work Out Photos Viral Malayalam

Jayasurya Work Out Photos Viral Malayalam : മലയാള സിനിമയിൽ തന്നെ ഡെഡിക്കേഷന്റെ കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന നടനാണ് നമ്മുടെ ജയസൂര്യ. ഏത് തരം റോളുകളും അനായാസം അഭിനയിച്ചു ഫലിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സിനിമ പ്രേമികൾ ഇതിനോടകം തന്നെ അംഗീകരിച്ച കാര്യമാണ്. ചെയ്യുന്ന വേഷങ്ങൾ അതിന്റെ പൂർണതയിൽ എത്തിക്കാൻ ഏതറ്റം വരെയും പോവുന്ന ഒരാളാണ് മലയാളത്തിന്റെ പ്രിയനടൻ ജയസൂര്യ.

കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ ശരീരം മാറ്റിയെടുക്കുന്ന കാര്യത്തിലും അദ്ദേഹം പുലിയാണ്. ശരീര ഭാരം കൂട്ടിയും, കുറച്ചും ജയസൂര്യ പ്രേക്ഷകരെ ഒരുപാട് ഞെട്ടിച്ചിട്ടുമുള്ളതാണ്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ താരം ജിമ്മിൽ പരിശീലിക്കുന്ന പോസ്റ്റുകൾ ഇതിനുമുൻപും പലതവണ പങ്കുവച്ചിട്ടുള്ളതാണ്. നീണ്ട താടിയും മുടിയും കൂടെ ഒരു സ്റ്റൈലൻ കണ്ണടയും ധരിച്ചുകൊണ്ടുള്ള ജിം ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി കഠിനമായ വർക്ക് ഔട്ട് ചെയ്യുകയാണ് ജയസൂര്യ. എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നതാണ് ഫോട്ടോ കണ്ടിട്ട് ആരാധകർ പ്രധാനമായും ചോദിക്കുന്ന കമെന്റ്സ്. താൻ കൃത്യമായി ജിമ്മിൽ പോവുന്ന ആളാണെന്ന് മുന്നേ ഒരുപാട് അവസരത്തിൽ ജയസൂര്യ പറഞ്ഞിട്ടുമുള്ളതാണ്. വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ അപ്പോത്തിക്കിരി എന്ന സിനിയിൽ അഭിനയിക്കാൻ ജയസൂര്യ ശരീര ഭാരം ഒരുപാട് കുറച്ചിരുന്നു.

പടം വലിയ വിജയമായില്ലെങ്കിലും അദ്ദേഹം ചെയ്ത കഠിനപ്രയത്നം സിനിമ പ്രേമികൾ വാനോളം പ്രശംസിച്ചിട്ടുമുണ്ട്. ഏത് ചിത്രത്തിനുവേണ്ടി ആണ് ഇപ്പോൾ ഈ തയ്യാറെടുപ്പുകൾ നടത്തുന്നത് എന്നറിയാൻ മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നു. ജയസൂര്യയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകളിൽ കത്തനാർ എന്ന ചിത്രമാണ് ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നതും പ്രതീക്ഷയർപ്പിക്കുന്നതും.

Rate this post