ഉർവശിയോടാണ് തനിക്ക് പ്രിയം; അത് പാർവതിക്കുമറിയാം..!! മനസ്സ് തുറന്ന് ജയറാം… | Jayaram Words About Family

Jayaram Words About Family : കുടുംബചിത്രങ്ങളിലൂടെ മലയാളിഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് ജയറാം. ജനപ്രീതിയിലും ആരാധകരുടെ എണ്ണത്തിലുമെല്ലാം ജയറാം മുൻപന്തിയിൽ തന്നെ. താരത്തിന്റെ കുടുംബവിശേഷങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം. നടി പർവതിയാണ് താരത്തിന്റെ നല്ല പാതി. ഒത്തിരി സിനിമകളിൽ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നായത്. ജയറാമും പാർവതിയും ഒന്നിക്കുന്ന അഭിമുഖങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്ചകളാകാറുണ്ട്.

ഇപ്പോഴിതാ ജോൺ ബ്രിട്ടാസിന്റെ അഭിമുഖത്തിൽ ജയറാമും പാർവതിയും ഒന്നിച്ചെത്തിയപ്പോഴുണ്ടായ ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിനിടെ പാർവതിയിൽ തനിക്കിഷ്ടമല്ലാത്ത ഒരു കാര്യം തുറന്നുപറഞ്ഞിരുന്നു ജയറാം. “ഇടയ്ക്ക് മുറുക്കുന്ന ശീലം പാർവ്വതിക്കുണ്ട്. അശ്വതിയുടെ അമ്മ മുറുക്കുമായിരുന്നു. വല്ലപ്പോഴും മാത്രമാണ്. കല്യാണത്തിനും മറ്റും പോകുമ്പോൾ അവിടെ വെറ്റില ഇരിക്കുന്നത് കണ്ടാൽ അതിൽ നിന്ന് ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്നോട് ചോദിക്കും.

Jayaram Words About Family
Jayaram Words About Family

വൃത്തികേടാണ്, എടുക്കണ്ട എന്ന് ഞാൻ പറഞ്ഞാലും ഒരെണ്ണം മതി എന്ന് പറഞ്ഞ് നിർബന്ധിക്കും. വർഷത്തിൽ നാലോ അഞ്ചോ തവണ മാത്രം. എന്തൊക്കെയായാലും ഇതൊരു വൃത്തികെട്ട സ്വഭാവമാണ്, അനുകരിക്കരുത് എന്ന് മക്കളോട് പറയാറുണ്ട്.” ജയറാമിന്റെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ചെണ്ടയാണോ ആനയാണോ ഏറ്റവും ഭ്രമപ്പെടുത്തുന്നത് എന്ന ചോദ്യത്തിന് ചെണ്ട എന്നായിരുന്നു താരത്തിന്റെ ഉത്തരം. ഏറ്റവും പ്രിയപ്പെട്ട നടി ആരെന്ന ചോദ്യത്തിനും സംശയമില്ലാതെയാണ് ഉർവ്വശി എന്ന ഉത്തരം ജയറാം നൽകിയത്.

അതൊരു വേറെ ജന്മം തന്നെയാണ്. എത്ര അഭിനയിച്ചാലും മതിയാകില്ല. പാർവതിയോട് ഇതേ ചോദ്യം ചോദിച്ചാലും ഉർവശി എന്ന ഉത്തരം തന്നെയാകും നൽകുക. മമ്മൂക്ക അഥവാ മോഹൻലാൽ എന്ന് ചോദിച്ചാൽ അൽപ്പം കുഴപ്പത്തിലാകുമെന്നും എന്നാൽ താൻ നൽകുന്ന ഉത്തരമെന്തെന്ന് മമ്മൂക്കക്ക് അറിയാമെന്നും ജയറാം പറയുന്നുണ്ട്. തല്ക്കാലം മാറ്റം വരുത്തി ലാലേട്ടന്റെ പേര് പറയുന്നുവെന്നാണ് ജയറാം അഭിമുഖത്തിൽ മറുപടി നൽകിയത്.