ചെങ്കോലും കിരീടവും അണിഞ്ഞ് ജനപ്രിയ നായകന് പട്ടാഭിഷേകം.!! കേരള കരയുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് ജയറാമേട്ടൻ; വീഡിയോ വൈറൽ.!! | Jayaram In Pallassana Pazhayakavu Trust Programme

Jayaram In Pallassana Pazhayakavu Trust Programme : മിമിക്രി വേദികളിൽ നിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് എത്തിയ താരമാണ് ജയറാം. തുടക്കം മുതൽ തന്നെ നായകനായി സിനിമയിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹത്തിന് പ്രായമായവരും ചെറുപ്പക്കാരും അടക്കം നിരവധി ആരാധകരാണ് ഉള്ളത്. അഭിനേതാവ് എന്നതിലുപരി നല്ല ഒരു ചെണ്ട വിദ്വാൻ കൂടിയായ ജയറാം പല വേദികളിലും തന്റെ മേളപ്രകടനം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ജയറാം എത്തുന്ന വേദികൾക്കൊക്കെ എന്നും നിറഞ്ഞ കൈയ്യടി തന്നെയാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അപരൻ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. 2011 പത്മശ്രീ ബഹുമതിക്ക് അർഹനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയാള സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. ഈ കാലഘട്ടത്തിലും തമിഴ് തെലുങ്ക് അടക്കമുള്ള നിരവധി ഭാഷകളിൽ സജീവമായ റോളുകളിൽ ജയറാം പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോൾ പല്ലശനയിൽ വച്ച് നടന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ജയറാം അതിൻറെ വിശേഷങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റുള്ളവരെ അറിയിച്ചിരിക്കുകയാണ്. വലിയ ഒരു കട്ടൗട്ട് വെച്ചാണ് ആരാധകർ ജയറാമിനെ സ്വീകരിച്ചത്. തുടർന്ന് വേദിയിലെത്തി സംസാരിക്കുന്നതും ചെണ്ട കൊട്ടുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിനിടയിലാണ് അഭിനയരംഗത്ത് നിന്ന് താൻ ഇടവേള എടുത്തതിനെ പറ്റിയും താരം തുറന്നു പറഞ്ഞിരിക്കുന്നത്.

നല്ല ഒരു ചിത്രത്തിലൂടെ തിരിച്ചുവരണം എന്നതാണ് തന്റെ ആഗ്രഹം എന്നും അതുകൊണ്ടാണ് മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തത് എന്നും ആണ് ജയറാം പറഞ്ഞത്. ഇപ്പോൾ താൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം അത്തരത്തിൽ ഒരു തിരിച്ചുവരവ് മലയാള സിനിമയിൽ തനിക്ക് നൽകുമെന്നാണ് ജയറാം പറയുന്നത്. തമിഴിന്റെ കഥ പറഞ്ഞ പൊന്നിൻസെൽവം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം തമിഴിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ് നടൻ കമലഹാസനു മായി ഒരു പ്രത്യേക ബന്ധം സൂക്ഷിക്കുന്ന ഇദ്ദേഹത്തിൻറെ നിരവധി തെലുങ്ക് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rate this post