വിവാഹ തിളക്കത്തിൽ ജയറാമും കുടുംബവും!! പട്ടുസാരിയിൽ പാര്‍വതിയ്ക്കൊപ്പം മകളും മരുമകളും; വിവാഹ വീഡിയോ വൈറൽ… | Jayaram And Family Viral In Marriage Function Malayalam Latest
Jayaram And Family Viral In Marriage Function Malayalam Latest : ജയറാമിനെയും പാർവതിയെയും പോലെ തന്നെ അവരുടെ മക്കളും മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ്. ഇരുവരും ഓരോ ആഘോഷങ്ങൾക്ക് എത്തുമ്പോഴും അതെല്ലാം മലയാളികൾ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളെല്ലാം ഒത്തു ചേർന്ന വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
തന്റെ പ്രണയിനി തരുണിയുടെ കൈ പിടിച്ചുകൊണ്ട് അവളെ പരിചയപ്പെടുത്തുന്ന കാളിദാസ് ജയറാമിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും കൂടെ ദിലീപും ഈ വിവാഹ വേദിയിൽ ഉണ്ടായിരുന്നു. കാളിദാസ് തന്റെ പ്രണയിനിയെ മുൻപ് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് കാളിദാസ് ജയറാം.

താരത്തിന്റെ ജന്മദിനത്തിന് ഒട്ടേറെ പേര് കാളിദാസ് ജയറാമിന് ആശംസകളുമായി രംഗത്ത് എത്തി എന്നാൽ അതില്‍ ശ്രദ്ധയാകര്‍ഷിച്ചത് തരിണി കലിംഗരായാർ പങ്കുവെച്ച കുറിപ്പായിരുന്നു. കാളിദാസ് ജയറാമിനൊപ്പമുള്ള ഒരു ഫോട്ടോയും പങ്കുവെച്ചായിരുന്നു തരിണിയുടെ ആശംസ എന്റെ ലോകം എന്ന് കാളിദാസ് ജയറാം കാമുകിയായ തരിണിയുടെ ആശംസകള്‍ക്ക് മറുപടിയും എഴുതി, അതോടെ ഇവരുടെ പ്രണയത്തെ കൂടുതൽ മനസിലാക്കുകയായിരുന്നു പ്രേക്ഷകർ. പുതുതായി നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം ‘രായനി’ൽ കാളിദാസ് ജയറാം ഉണ്ടെന്ന് റിപ്പോർട്ടുകൾ വരുണ്ട്.
വിഷ്ണു വിശാലിനെയും എസ് ജെ സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് ആദ്യം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് കൂടാതെ എക്സ്റ്റന്റെഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ചിത്രത്തില്‍ ദുഷാര ആണ് നായിക ആയെത്തുന്നത്. ഏപ്രിലിലായിരിക്കും ധനുഷിന്റെ ചിത്രം ‘രായൻ’ ആരംഭിക്കുക. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ധനുഷ് സംവിധാനം ചെയ്യുന്നത് സണ്‍ പിക്ചേഴ്സ് നിർമ്മിക്കാൻ പോകുന്ന ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.