കാളിദാസിന്റെ ഗേൾ ഫ്രിണ്ടിനൊപ്പം ഫിഷ് നിര്‍വാണ കഴിക്കാന്‍ ജയറാമും പാർവതിയും!! ചെന്നൈയിലെ ഹോട്ടലിൽ പ്രിയ താരങ്ങൾ… | Jayaram And Family At Chennai Times Malayalam

Jayaram And Family At Chennai Times Malayalam : മകൻ കാളിദാസ് ജയറാമിന്റെ പെൺ സുഹൃത്തിനെ സ്വീകരിച്ച് ജയറാം – പാർവ്വതി. ഇപ്പോൾ കാളിദാസിന്റെ പെൺ സുഹൃത്തും മോഡലുമായ തരിണി കല്ലിങ്കലയാറും ജയറാം പാർവ്വതി താര കുടുംബവുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കയ്യടക്കുന്നത്. ഈയടുത്താണ് കാളിദാസ് തന്റെ പെൺ സുഹൃത്തിനെ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്.

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ തരുണി മോഡൽ മാത്രമല്ല 2021 ലെ മിസ് യൂണിവേഴ്സ് തേഡ് റണ്ണറപ്പ് കൂടിയാണ്. മോഡലിങ്ങും, നൃത്തവും, യത്രയുമാണ് പ്രിയപ്പെട്ട വിഷയങ്ങൾ. തരിണിയും കാളിദാസും ദുബായി സന്ദർശനത്തിനിടയിൽ എടുത്ത ചിത്രങ്ങൾ വഴിയാണ് പെൺ സുഹൃത്തിനെ കാളിദാസ് ആരാധകർക്ക് പരിചയപ്പെടുത്തുന്നത്.

ഇപ്പോൾ ഗൾഫിലെ തന്നെ ഹൈയാത്ത് റീജൻസി എന്ന ഹോട്ടലിൽ ഫിഷ് നിർവാണ കഴിക്കാൻ കുടുംബത്തോടൊപ്പം കാളിദാസും തരിണിയുമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗൾഫ് മലയാളികൾക്കിടയിൽ ഷഫ് പിള്ളയുടെ രുചികൾക്കെന്നും പ്രിയമാണ്. ചെന്നൈയിൽ വളർന്ന തരിണിക്ക് മലയാളത്തിന്റെ രുചികൾ പരിചിതമാകുന്നേ ഉള്ളൂ. എല്ലാവരും ഷൂട്ടിംങ് തിരക്കുകളിൽ ആയതിനാൽ അപൂർവ്വമായാണ് താര കുടുംബം ഒത്തു കൂടുന്നത്.

അതുകൊണ്ട് തന്നെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ കയ്യടക്കാറുണ്ട്. വിവാഹത്തിനു ശേഷം അഭിനയം നിറുത്തിയ തൊണ്ണൂറുകളുടെ നായിക പാർവ്വതിയെ കാണാൻ കിട്ടുന്ന അവസരങ്ങൾക്കൂടിയാണ് ഇത്തരം കൂടി ചേരലുകളും ചിത്രങ്ങളും. 1992 സെപ്തംബർ 7 നായിരുന്നു ജയറാം – പാർവ്വതി വിവാഹം. താര ദമ്പതികൾ എപ്പോഴും മകന്റെ ഇഷ്ടങ്ങളെ പിൻ തുണക്കാറാണ്. കാളിദാസ് തന്റെ പെൺ സുഹൃത്തായി തരിണിയെ അവതരിപ്പിച്ചപ്പോൾ ഇരു കൈയും നീട്ടിയാണ് സഹോദരി ചക്കിയുടങ്ങുന്ന താര കുടുംബം സ്വീകരിച്ചത്.

Rate this post