തീയിൽ കുരുത്ത പെൺ കരുത്തുമായി ബിഗ് ബോസിലേക്ക് ജാസ്‍മിന്‍ മൂസ..!!😍🔥 ഇനി കളികൾ അത്രയെളുപ്പം ആകില്ല…👌👌

മലയാള ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റിഷോ ആണ് ബിഗ് ബോസ് സീസൺ ഫോർ. റിയാലിറ്റി ഷോയുടെ ആദ്യ മൂന്ന് സീസണും വൻ ഹിറ്റായതോടെ നാലാമത്തെ സീസണിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ ഫോർ ആരംഭിച്ചു. മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്നെയാണ് ഇക്കുറിയും അവതാരകൻ. ശക്തരായ നിരവധി മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ മത്സരം ആരംഭിച്ചിരിക്കുന്നത്. മത്സരാർത്ഥികളിൽ എടുത്തുപറയേണ്ട ഒരു സാന്നിധ്യമാണ് ജാസ്മിൻ മൂസയുടെത്. സമൂഹമാധ്യമങ്ങളിലൂടെ ഏറെ പരിചിതമായ മുഖം ആണ് ജാസ്മിൻ മൂസയുടേത്. വെല്ലുവിളികളെ കരുത്തോടെ അതിജീവിച്ച ജാസ്മിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു ഫിറ്റ്നസ് ട്രെയിനർ ആണ് ജാസ്മിൻ ഇന്ന്.

എന്നാൽ നാട്ടിൻപുറത്തുകാരിയായി ജനിച്ച ജാസ്മിൻ പിന്നിട്ട വഴികൾ ആരെയും അമ്പരപ്പിക്കുന്നതാണ്. പതിനെട്ടാം വയസ്സിലായിരുന്നു ജാസ്മിന്റെ ആദ്യ വിവാഹം. വിവാഹരാത്രി തനിക്ക് നേരെ പാഞ്ഞടുത്ത ഭർത്താവിനെ കണ്ടു ജാസ്മിൻ അലറിവിളിച്ചു. ഭർത്താവിന്റെ സ്നേഹം ആഗ്രഹിച്ച ജാസ്മിന് അരികിലേക്ക് അക്രമാസക്തനായാണ് അയാൾ കടന്നുവന്നത്. പേടിച്ച് അലറിക്കരഞ്ഞ ജാസ്മിൻ പിന്നീടാണ് അറിഞ്ഞത് അയാളൊരു ഓട്ടിസം രോഗിയാണെന്ന്. തുടർന്ന് വീട്ടുകാർ ഇടപെട്ട് ബന്ധം വേർപെടുത്തി.

വലിയൊരു ആപത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന കരുതിയിരിക്കുമ്പോഴാണ് ഇരുപത്തിയൊന്നാം വയസ്സിൽ ജാസ്മിന് രണ്ടാമത്തെ വിവാഹാലോചന എത്തുന്നത്. കാഴ്ചയിൽ വളരെ ഓപ്പൺ മൈൻഡഡ് ആയ ഒരു ജിമ്മൻ ആയിരുന്നു ചെറുക്കൻ. വിവാഹാലോചന സമയത്തുതന്നെ ജാസ്മിൻ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെല്ലാം അയാളോട് തുറന്നു പറഞ്ഞു. അതിന് അയാൾ നൽകിയ മറുപടി കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നായിരുന്നു.

പക്ഷേ വിവാഹരാത്രി വീണ്ടും പഴയതുതന്നെ ആവർത്തിച്ചു. അയാൾ ജാസ്മിനെ ക്രൂരമായി മർദ്ദിച്ചു കെട്ടിയിട്ട് പീഡിപ്പിച്ചു. ഒരു രണ്ടാം കെട്ടുകാരി അനുഭവിക്കണം എന്നായിരുന്നു അയാളുടെ പക്ഷം. വീട്ടുകാരെ ഒന്നും അറിയിക്കാതെ ജീവിച്ച ജാസ്മിൻ അധികം വൈകാതെ ഗർഭിണിയായി. പക്ഷേ അയാൾ ആ കുഞ്ഞിനെ ക്രൂരമായ ചവിട്ടിക്കൊന്നു. ഇതോടെ വീട്ടുകാർ വിവരമറിഞ്ഞു വീണ്ടും വിവാഹമോചനം. പക്ഷേ പിന്നീട് ഒരു പരീക്ഷണത്തിന് ജീവിതം വിട്ടുകൊടുക്കാൻ ജാസ്മിൻ തയ്യാറായില്ല. അവൾ വീടു വിട്ടിറങ്ങി നേരെ കൊച്ചിയിലേക്ക്. അവിടെ ഒരു ജിമ്മിൽ ജോലി കിട്ടി. പിന്നെ നേരെ ബാംഗ്ലൂരിലെത്തി ഫിറ്റ്നസ് ട്രെയിനർ ആയി പരിശീലനം നേടി. അങ്ങനെ സ്വന്തം ജീവിതം പോരാടി നേടിയെടുത്ത ശക്തയായ വ്യക്തിത്വത്തിനുടമയാണ് ജാസ്മിൻ. ഇക്കുറി ബിഗ് ബോസിലെ ജാസ്മിനെ സാന്നിധ്യം മത്സരത്തിന് ശക്തി കൂട്ടും എന്ന് ഉറപ്പാണ്…