ലൈവിൽ വന്ന് ദിൽഷയോട് മാപ്പ് പറഞ്ഞ് ജാസ്മിൻ; എത്ര തന്നെ ഞ്യായികരിച്ചാലും മതിയാകില്ല… | Jasmine Apologies Dilsha Bigg Boss Malayalam

ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും ഇറങ്ങിപ്പോയ മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. ഷോയുടെ തുടക്കം മുതൽ തന്നെ ഡോക്ടർ റോബിനുമായുള്ള വഴക്ക് ജാസ്മിനെ ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. തിരികെപ്പോയില്ലായിരുന്നെങ്കിൽ ഫൈനൽ ഫൈവിൽ ഉറപ്പായും ഉണ്ടാവുമായിരുന്ന മത്സരാർത്ഥി തന്നെയാണ് ജാസ്മിൻ. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ റോബിൻ വീണ്ടും ഷോയിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിയപ്പോഴാണ് ജാസ്മിൻ പിൻവാങ്ങൽ നടത്തിയത്.

നാലാം സീസണിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുന്ന സമയത്ത് ജാസ്മിനും എത്തിയിരുന്നു. റിയാസ് സലീമിനെ ആയിരുന്നു ജാസ്മിൻ പിന്തുണച്ചത്. എന്നാൽ ഒന്നാം സ്ഥാനം നേടാൻ റിയാസിന് സാധിച്ചില്ല. ഡോക്ടർ റോബിന്റെ ബെസ്റ്റ് ഫ്രണ്ട് ദിൽഷ വിജയകിരീടം ചൂടിയപ്പോൾ ജാസ്മിൻ ഉൾപ്പെടെ പലരും ദിൽഷയെ അഭിനന്ദിക്കാൻ മടിച്ചു. ഒന്ന് കയ്യടിക്കാൻ പോലും പലരും മടിക്കുന്ന കാഴ്ച്ചയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ കണ്ടത്.

Jasmine Apologies Dilsha Bigg Boss Malayalam
Jasmine Apologies Dilsha Bigg Boss Malayalam

ഫിനാലെ വേദിയിൽ താൻ നേരിട്ട ബുദ്ധിമുട്ട് ദിൽഷ തന്നെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ജാസ്മിൻ തന്റെ സോഷ്യൽ മീഡിയ ലൈവിലൂടെ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ദിൽഷയുടെ അന്നത്തെ മാനസികാവസ്ഥ ഇന്ന് താൻ മനസിലാക്കുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. ആ സമയം റിയാസിന്റെ സങ്കടത്തിനൊപ്പമാണ് നിന്നത്. അതാണ്‌ ദിൽഷയെ അഭിനന്ദിക്കാൻ വിട്ടുപോയത്. മത്സരം എന്നേ കഴിഞ്ഞതാണ്.

ദിൽഷയെ വെറുക്കാനോ അനിഷ്ടം കാണിക്കാനോ തനിക്ക് സാധിക്കില്ലെന്നും ജാസ്മിൻ തുറന്നുപറയുന്നു. ദിൽഷ നേരിട്ട വിഷമം ഏറെ വലുതാണ്. ഒന്നാം സ്ഥാനത്തിന് അർഹമായ രീതിയിൽ പെർഫോം ചെയ്തിട്ടും അവിടെ വേദിയിൽ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ജാസ്മിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് കളമൊരുക്കിയിരിക്കുയാണ്. എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ തുറന്ന് പറയാൻ ജാസ്മിൻ കാണിച്ച ധൈര്യത്തെ പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.