ഇത് വരെ കല്യാണം ആയിട്ടില്ല!! വിവാഹം അടുത്തപ്പോൾ അത് ഒരു പ്രേശ്നമായി മാറി; പ്രണയം, വിവാഹം, ജീവിതം തുറന്ന് പറച്ചിലുമായി ജസീല… | Jaseela Parveen Opens Her Life Story Malayalam
Jaseela Parveen About Life : സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പര്‍വീണ്‍. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തേനും വയമ്പും എന്ന പരമ്പരയിലൂടെ കന്നഡ ടെലിവിഷന്‍ രംഗത്ത് നിന്ന് മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയ താരം തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടി എടുത്തിരുന്നു. മിനീസ്ക്രീനില്‍ സജീവമാണെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ജസീലയെ കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ താരാമാണ് ജസീല. തന്റെ ഫോട്ടോഷൂട്ടും വര്‍ക്കൗട്ട് ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത് . ഇപ്പോഴിതാ സാമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത് ജസീലയുടെ വാക്കുകളാണ്. തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെപ്പറ്റിയുമൊക്കെ ആരാധകർക്കായി മനസ് തുറക്കുകയാണ് ജസീല.

അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ അവതാരകനായ എംജി ശ്രീകുമാര്‍ വിവാഹത്തെ കുറിച്ച് ചോദിക്കവെയാണ് താരം തുറന്ന് പറച്ചിൽ നടത്തിയത്. പറ്റിയ ആള് വന്നാല്‍ ഉടനെ തന്നെ വിവാഹമുണ്ടാവുമെന്നാണ് ജസീല പറഞ്ഞത്. സഹോദരിയുടെ കല്യാണം ആയി എന്നും. തനിയ്ക്ക് ഇത് വരെ കല്യാണം ശരിയായിട്ടില്ലന്നും പറഞ്ഞ താരം. കല്യാണം നോക്കിയിരുന്നു എന്നും പക്ഷേ വിവാഹത്തോട് അടുക്കുമ്പോള്‍ എല്ലാം പല കാരണങ്ങളാൽ വിട്ടു പോകുന്നു എന്നായിരുന്നു ജസീല പറഞ്ഞത്.
തനിക്ക് കുറച്ച് പ്രതീക്ഷകള്‍ ഉണ്ട് അതിനൊത്ത ഒരാള്‍ വരികയാണ് എങ്കില്‍ ഉടന്‍ തന്നെ കല്യാണം ഉണ്ടാവുമെന്നും താരം പറഞ്ഞു. മുൻപ് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ വിവാഹത്തിലേക്ക് അടുത്തപ്പോൾ മതം പ്രശ്നമായി എന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്. ഞങ്ങള്‍ മുസ്ലീം മത വിശ്വാസികളാണ്. പ്രണയിക്കുന്ന സമയത്ത് അതൊന്നും സംസാരിക്കാറില്ലായിരുന്നു വെന്നും എന്നാല്‍ വിവഹക്കാര്യം പറയുമ്പോള്‍ മതം ഒരു പ്രശ്നമാവുകയും ചെയ്തു . തനിക്ക് അത് പ്രശ്നമല്ലങ്കിലും. പിന്നെ വരുന്നതെല്ലാം വ്യക്തി സ്വാതന്ത്രത്തിനും കരിയറിനുമെതിരെയുള്ളതാണ് തന്റെ തീരുമാനമെന്നും ജസീല വ്യക്തമാക്കി.