അമ്മയെ രണ്ടാമത് കല്യാണം കഴിപ്പിച്ചപ്പോള്‍ എനിക്ക് ഒരു ചേച്ചിയെയും ചേട്ടനെയും കിട്ടി..!!😳😍 കൂടുതലറിയാം ബിഗ് ബോസ് മത്സരാർത്ഥി ജാനകി സുധീറിനെ…😍🔥

ബിഗ് ബോസ് മലയാളം സീസൺ 4 ന് തുടക്കമായതോടെ, മുൻ സീസണുകൾക്ക് സമാനമായി മലയാളികൾക്ക് അധികം പരിചിതമല്ലാത്ത ഒരുപിടി മുഖങ്ങളും ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. അതിലൊരാളാണ്, തെന്നിന്ത്യൻ മോഡലും അഭിനേത്രിയുമായ ജാനകി സുധീർ. മലയാള സിനിമ ഇൻഡസ്ട്രിയിൽ 13-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ജാനകി, എന്നിരുന്നാലും തന്നെ അധികമാർക്കും തന്നെ പരിചയമില്ല എന്ന് ജാനകി തന്നെ ബിഗ് ബോസ് വേദിയിൽ പറയുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്‌’ എന്ന ചിത്രത്തിലൂടെയാണ് ജാനകി ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ബിസി നൗഫൽ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായിയെത്തിയ ‘ഒരു യെമണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലും നടി വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ ‘ഈറൻനിലാവ്’, ‘തേനും വയമ്പും’ എന്നീ സീരിയലുകളിലൂടെ ജാനകി കുടുംബപ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജാനകിയുടെ അടുത്തതായി പുറത്തിറങ്ങനിരിക്കുന്ന മലയാള സിനിമയായ ‘ഹോളി വുണ്ട്’ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. യഥാർത്ഥത്തിൽ, മലയാള സിനിമാ ചരിത്രം പരിശോധിക്കുമ്പോൾ, ഇതുവരെ മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു വിഷയമാണ് ‘ഹോളി വുണ്ട്’ എന്ന ചിത്രത്തിലൂടെ ജാനകി അവതരിപ്പിക്കുന്നത്. സ്ത്രീ സ്വവർഗരതിയും ലെസ്ബിയനിസവുമായി ബന്ധപ്പെട്ട അസാധാരണമായ പ്രാധാന്യമുള്ള വിഷയത്തെയാണ് ‘ഹോളി വുണ്ട്’ അഭിസംബോധന ചെയ്യുന്നത്.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ജാനകി, കഴിഞ്ഞ 7 വർഷമായി തനിച്ച് എറണാംകുളത്ത് താമസിക്കുകയാണ്. അതുകൊണ്ട് തന്നെ, സിനിമക്ക് വേണ്ടി നാടും വീടും വിട്ട് ജീവിക്കുന്ന നടി, എന്നാണ് ബിഗ് ബോസ് വേദിയിൽ മോഹൻലാൽ ജാനകിയെ അഭിസംബോധന ചെയ്തത്. ജാനകിക്ക് അമ്മയും രണ്ടാനച്ഛനും, ഒരു സ്റ്റെപ് സിസ്റ്ററും ഉണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ പങ്കുവെക്കാത്തത് കൊണ്ട്, ജാനകിയുടെ കൂടുതൽ വിശേഷങ്ങൾ അവ്യക്തമാണ്. അതുകൊണ്ട് തന്നെ, ബിഗ് ബോസ് സീസൺ 4-ലൂടെ ജാനകിയെ നമുക്ക് കൂടുതൽ പരിചയപ്പെടാം.