താരപത്നിയുടെ വിയോഗത്തിൽ അനുശോചിച്ച് താരലോകം..!!😰😥 | Jagadish Wife

Jagadish Wife : മലയാള ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യ ഡോ പി രമ വെള്ളിയാഴ്ച്ച അന്തരിച്ചു. 61 വയസ്സുണ്ടായിരുന്ന രമ, കുറച്ചുകാലമായി അസുഖബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു ഡോ പി രമ. കേരളത്തിലെ സെൻസേഷണൽ ആയ പല കേസുകളിലും ഫോറൻസിക് മേഖലയിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു.

ജഗദീഷ് – രമ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. നാഗർകോവിൽ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. രമ്യ ജഗദീഷ്, മാനസികരോഗ വിദഗ്ധൻ ഡോ. സൗമ്യ ജഗദീഷ് എന്നിവരാണ് മക്കൾ. ഡോ നരേന്ദ്രൻ നയ്യാർ ഐപിഎസും ഡോ പ്രവീൺ പണിക്കറും മരുമക്കളാണ്.

300-ലധികം സിനിമകളിൽ അഭിനയിച്ച നടനാണ് ജഗദീഷ്. എന്നാൽ, പൊതുവേദികളിൽ ഒന്നും തന്നെ ജഗദീഷിനൊപ്പം ഭാര്യ രമ പ്രത്യക്ഷപ്പെടാറില്ല. രമ, അവരുടെ വ്യക്തി ജീവിതം പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് എന്ന് ജഗദീഷ് തന്നെ പറഞ്ഞിട്ടുണ്ട്. താൻ എത്രത്തോളം പ്രശസ്തി ആഗ്രഹിക്കുന്നുണ്ടോ, അത്രതന്നെ രമ പബ്ലിക് ഫിഗർ ആവാൻ ആഗ്രഹിക്കുന്നില്ല എന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്.

ഇന്ന് വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഡോ രമയുടെ സംസ്കാര ചടങ്ങുകൾ നടക്കും. അഭിനേതാക്കൾ ഉൾപ്പടെ പ്രമുഖർ ഡോ. രമയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ജഗദീഷും മക്കളുമെല്ലാം വീട്ടിൽ ഒരുമിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.