താരപത്നിയുടെ വിയോഗം…😰😥 സുഹൃത്തിന്റെ സങ്കടത്തിൽ പങ്കുചേർന്ന് താരങ്ങളും…😓😢 | Jagadeesh Wife Last Moments

Jagadeesh Wife Last Moments : മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടനാണ് ജഗദീഷ്. താരത്തിന്റെ പ്രിയപത്നി രമയുടെ വിയോഗവർത്ത അൽപ്പം ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്. ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു ഡോ രമ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് അവസാനിക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു.

ജീവിതത്തോട് വിടപറയുമ്പോഴും വിജയത്തിന്റെ പുഞ്ചിരിയേകിയാണ് രമ യാത്രയായത്. രണ്ട് പെണ്മക്കളെ പഠിപ്പിച്ച് ഡോക്ടർമാരാക്കി. അവരുടെ വിവാഹം നടത്തി. കടമകളെല്ലാം അവസാനിപ്പിച്ച് രമ യാത്രയാകുമ്പോൾ മനസ്സിൽ ഏറെ സങ്കടം ഒതുക്കിയാണ് ജഗദീഷ് നിന്നത്. താരത്തെ ആശ്വസിപ്പിക്കാൻ ഇന്ഡസ്ട്രിക്ക് അകത്ത് നിന്നും പുറത്തുനിന്നുമെല്ലാം ഒട്ടേറെപ്പേരാണ് എത്തിയത്. നടനും എം എൽ എയുമായ മുകേഷ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ജഗദീഷിനെ ആശ്വസിപ്പിച്ചതിന് ശേഷമാണ് മുകേഷ് മടങ്ങിയത്. ജഗദീഷിന്റെ വലിയൊരു സുഹൃത്തും സിനിമാക്കാർക്കെല്ലാം ഏറെ പ്രിയങ്കരനുമായ നടൻ മണിയൻ പിള്ള രാജു ജഗദീഷിന്റെ വീട്ടിലെത്തി ചടങ്ങുകളിൽ പങ്കെടുത്തു. തന്റെ തോളോട് ചേർത്ത് ജഗദീഷിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ച മണിയൻ പിള്ള രാജുവിന്റെ കണ്ണുകളും നിറഞ്ഞു. ഈയിടെ ഭാര്യയെക്കുറിച്ച് ഒരു ടെലിവിഷൻ ഷോയിൽ ജഗദീഷ് വാചാലനായിരുന്നു. തന്റെ മക്കളെ നോക്കുന്നതിലും കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിലും ഭാര്യ രമ വഹിക്കുന്ന പങ്കിനെക്കുറിച്ചായിരുന്നു ജഗദീഷ് മനസ് തുറന്നത്.

ഒരിക്കൽ പോലും മീഡിയക്ക് മുൻപിൽ പ്രത്യക്ഷപ്പെടാത്ത താരപത്നിയെക്കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞത് അന്നായിരുന്നു. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങിത്തിരിക്കാൻ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലത്തായിരുന്നു ഡോ രമയുടെ കടന്നുവരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠനത്തിന് ശേഷം ഫോറൻസികിൽ എംഡി. പഠനം. വൻ വിവാദമായ മേരിക്കുട്ടി കേസോടെയാണ് ഡോ രമ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രമാദമായ പല കേസുകളിലും പിന്നീട് നിർണായക കണ്ടെത്തലുകൾ നടത്തി ശ്രദ്ധേയയായിരുന്നു ഡോ രമ.