പ്ലാവിലെ ചക്ക മുഴുവനും കയ്യെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ!! ഇനി ചക്ക പറിച്ച് മടുക്കും… | Jackfruit Farming Tips

Jackfruit Farming Tips Malayalam : വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെട്ട കുഞ്ഞു പ്ലാവുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. സീസൺ അല്ലാതെ തന്നെ എല്ലാകാലത്തും നമ്മുടെ വീടുകളിലേക്ക് ആവശ്യമായ ചക്ക തരുന്ന ഒരു വിഭാഗം പ്ലാവുകൾ ആണിവ. നമുക്ക് കൈ കൊണ്ട് പൊട്ടിച്ചു എടുക്കാവുന്ന അത്രയും ഉയരത്തിൽ ചക്കകൾ ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ഇങ്ങനെ ഉണ്ടാക്കുവാനായി നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മാറി മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം സ്വന്തമായി വീടുകൾ നിർമ്മിച്ച് എടുക്കാവുന്ന ജൈവ സ്ലറി ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.

കടലപ്പിണ്ണാക്കും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്ക് കൂടി ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് കുതിർത്തതിനു ശേഷം കുറച്ച് ശർക്കര കൂടിയിട്ട് ഏഴു ദിവസം മാറ്റിവെച്ച് പുളിപ്പിച്ച് എടുത്ത ശേഷം അവയിലേക്ക് രണ്ടിരട്ടി വെള്ളം കൂടി മിക്സ് ചെയ്താണ് ഈ ജൈവ സ്ലറി തയ്യാറാക്കുന്നത്. ഇവ പ്ലാവിൻ ചുറ്റിലും വരത്തക്ക രീതിയിൽ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഇങ്ങനെ ഇടയ്ക്ക് ഇവയുടെ ചുവട്ടിൽ ഇതുപോലെ ഒഴിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്.

അടുത്തതായി രണ്ടാമത്തേത് കുറച്ച് പച്ചചാണകം ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ ഇട്ടു കുറച്ചു ഉയരത്തിൽ ആക്കി കെട്ടിയതിനു ശേഷം പ്ലാവിന് എത്ര മുകളിലായിട്ടാണ് നമുക്ക് ചക്ക കായ്‌ക്കേണ്ടത് അതിന്റെ തൊട്ടു മുകളിൽ ഇവ കെട്ടിവയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video credit : Chilli Jasmine

Rate this post