താരപുത്രന് സ്കൂളിൽ പോകാൻ മടി..!! വികൃതികൾ കൊണ്ടാടി ഇസക്കുട്ടൻ… | IZAHAAK BOBAN KUNCHACKO FUNNY

IZAHAAK BOBAN KUNCHACKO FUNNY : മലയാളികൾക്കെന്നും അവരുടെ ചോക്ലേറ്റ് നായകനാണ് ചാക്കോച്ചൻ. താരത്തിന്റെ ജീവിതത്തിലെ സർവ്വസന്തോഷവും ഇപ്പോൾ മകൻ ഇസയാണ്. ഇസഹാക്കിന്റെ മൂന്നാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. താരപുത്രന് പിറന്നാളാശംസകൾ നേർന്ന് നടി ഉണ്ണിമായ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. “എന്റെ ഇസയ്ക്ക് മൂന്ന് തികയുകയാണ്. കൊറോണ ഭയന്ന് സ്കൂളിൽ പോകാൻ മടിയാണ് അവന്.

എത്ര പെട്ടെന്നാണ് അവൻ വളർന്നുവലുതായത്. തമാശയുടെ, സ്നേഹത്തിന്റെ, വികൃതിയുടെ ഒരു ലോകം ചാക്കോച്ചനും പ്രിയക്കുമായി ഇസ തീർക്കുന്നു. എനിക്ക് എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ട് ആണ് ഇസ. മാംഗോ ഗേളുമായി അവൻ വലിയ സ്നേഹത്തിലാണ്. നമുക്ക് ഇനിയും അടിച്ചുപൊളിക്കണം ഇസൂ…സന്തോഷത്തിന്റെ, ഒപ്പം കൂടുതൽ വികൃതി കാണിക്കാനുള്ള മനോഹരമായ മറ്റൊരു വർഷം നിനക്ക് ആശംസിക്കുന്നു” ഉണ്ണിമായയുടെ കുറിപ്പും വീഡിയോയും വളരെപ്പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു.

പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവരുന്നത്. മകൻ ജനിച്ച ശേഷം ഇസയുടെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇസയുടെ വികൃതികൾ ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെക്കുന്ന ചാക്കോച്ചൻ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

മകന്റെ മൂന്നാം പിറന്നാൾ ആഘോഷങ്ങൾ അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരകുടുംബം. സെലക്റ്റീവ് ആയി മാത്രം സിനിമകൾ ചെയ്തുകൊണ്ടിരുന്ന കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഒട്ടേറെ സിനിമകളുടെ ഭാഗമാണ്. ഇന്റിമേറ്റ് സീനുകളിലും മറ്റുമെല്ലാം ഇപ്പോൾ ചാക്കോച്ചനെ സ്ഥിരം കാണാറുള്ളത് ഈയിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ലിപ്‌ലോക്ക് രംഗങ്ങളും മറ്റും ചാക്കോച്ചൻ ചെയ്തുതുടങ്ങിയതാണ് പ്രേക്ഷകരെ ആകർഷിച്ച വിഷയം. എന്തായാലും ഇസക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ഇപ്പോൾ പ്രേക്ഷകർ.