ഈ ഓണത്തിന് ഇരട്ടി മധുരം.!! കൃഷ്ണ കുമാറിൻ്റെ വീട്ടിൽ വീണ്ടും വിശേഷ വാർത്ത; പുതിയ സന്തോഷം പങ്കുവെച്ച് ഇഷാനി കൃഷ്ണ.!! | Ishaani Krishna Happy News

Ishaani Krishna Happy News : മലയാളികളുടെ ഇഷ്ടതാര കുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റേത്. ഭാര്യ സിന്ധുവും നാലു പെൺമക്കളും അടങ്ങുന്ന കുടുംബമാണ് കൃഷ്ണകുമാറിൻ്റെ കുടുംബം. കൃഷ്ണ കുമാറിൻ്റെ പാതയിൽ ആദ്യം മലയാളസിനിമയിലേക്ക് കടന്നു വന്നത് അഹാന കൃഷ്ണയായിരുന്നു.

ഇപ്പോൾ മലയാളികളുടെ യുവ നായികമാരിൽ ഒന്നാ സ്ഥാനത്ത് നിൽക്കുകയാണ് അഹാന. അഹാനയ്ക്ക് പിറകെയാണ് ഇഷാനിയും, ഹൻസികയും മലയാളത്തിലെ യുവ നായികമാരായി വന്നത്. ഇവർക്ക് എല്ലാവർക്കും യുട്യൂബ് ചാനലുകളും ഉണ്ട്. കൂടാതെ മൂത്ത മകളായ അഹാന മുതൽ ഹൻസിക വരെ ഇൻസ്റ്റാഗ്രാമിലെ താരങ്ങളാണ്. നിരവധി ഫോളോവേഴ്സാണ് ഓരോരുത്തർക്കും ഉള്ളത്. കൃഷ്ണകുമാറിൻ്റെ മൂന്നാമത്തെ മകളായ ഇഷാനിയ്ക്ക് നിരവധി ഫോളോവേഴ്സാണുളളത്. സോഷ്യൽ മീഡിയ വഴിയാണ് താരം കുടുംബത്തിലെ വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.

സഹോദരിമാരുടെയും അമ്മയുടെയും കൂടെ വിദേശ രാജ്യങ്ങളിൽ പോയ ചിത്രങ്ങളൊക്കെ പങ്കുവെച്ചതെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ഷോട്ടോയാണ് വൈറലായി മാറുന്നത്. ഇൻസ്റ്റാഗ്രാം ആക്കൗണ്ടിൽ വൺ മില്യൺ ഫോളോവേഴ് ആണ് താരത്തിന് ഉണ്ടായിരിക്കുന്നത്.

ഈ സന്തോഷം താരം കേക്ക് മുറിച്ച് പങ്കുവച്ചിരിക്കുകയാണ്. റെഡ് കളർ ഡ്രസ് ആയിരുന്നു ഇഷാനിയ്ക്കു വേഷം. ഹാർട്ട് ഷെയ്പ്പിലുള്ള റെഡ് കളർ കേക്കിൽൽ 1 മില്യൺ എന്ന് എഴുതിയിട്ടുണ്ട്. ഒരു കൂട്ടം റോസാപ്പൂക്കൾ പിടിച്ചു നിൽക്കുന്ന ഇഷാനി തൻ്റെ സന്തോഷം ആഘോഷിച്ചത് ചുവപ്പിൽ പൊതിഞ്ഞായിരുന്നു. ഇഷാനിയുടെ സഹോദരിമാരിൽ അഹാനയ്ക്കാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. യുട്യൂബിലും അഹാന 10 M കരസ്ഥമാക്കിയിരുന്നു. അഹാനയ്ക്ക് പിറകെയായിരുന്നു ഇഷാനിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി നായകനായെത്തിയിരുന്ന ‘വൺ’ എന്ന ചിത്രത്തിലായിരുന്നു ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. അച്ഛൻ കൃഷ്ണകുമാറും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Rate this post