ഡോക്ടർ മച്ചാൻ ആരതിയുടെ പിന്നാലെ തന്നെ ഉണ്ടല്ലോ; ഇത് പ്രണയം തന്നെയെന്ന് ഉറപ്പിച്ച് ആരാധകർ… | Is Arati Podi And Dr Robin In Love Or Not

Is Arati Podi And Dr Robin In Love Or Not : റോബിൻ മച്ചാന് ഇപ്പോൾ ആരതിയെ മതി…. ആരതിക്കൊപ്പമാണ് റോബിന്റെ സന്തോഷങ്ങൾ. മുമ്പ് ദിൽഷയുമായി ഡോക്ടർ കാത്തുസൂക്ഷിച്ചിരുന്ന ഒരു സൗഹൃദം തന്നെയാണ് ഇപ്പോൾ ആരതിയുമായും ഡോക്ടർക്കുള്ളത്. ബിഗ്‌ബോസ് മലയാളം ഷോയിൽ പങ്കെടുത്തിട്ടില്ല എങ്കിൽ പോലും ആരതി ഇന്ന് ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ പ്രിയതാരമാണ്.

ഡോക്ടർ റോബിനെ സ്നേഹിക്കുന്നവരെല്ലാം ഇന്ന് ആരതിയെയും ഹൃദയത്തോട് ചേർക്കുന്നു. എന്നാൽ ഡോക്ടറെ ഈ വിഷയത്തിൽ ഉപദേശിക്കുന്ന ആരാധകരുമുണ്ട്. ദിൽഷ തേച്ചിട്ട് പോയത് പോലെ, ആരതിയും പോകുമോ എന്നാണ് ചിലരുടെ ചോദ്യം. ബിഗ്ഗ്‌ബോസ് വീട്ടിൽ വെച്ചാണ് ഡോക്ടർ റോബിന് ദിൽഷയോട് പ്രണയം തുടങ്ങിയത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ ഡോക്ടറെ തള്ളിപ്പറഞ്ഞു. അങ്ങനെയാണ് ഡോക്ടർ റോബിൻ ആരതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്.

ആ സൗഹൃദം ഇപ്പോൾ ഒരു പ്രണയമായി മാറിയിട്ടുണ്ടോ എന്നതാണ് പ്രേക്ഷകരുടെ സംശയം. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും എഴുപതാം ദിവസം പുറത്താക്കപ്പെട്ട ആളാണ് ഡോക്ടർ റോബിൻ. ഷോയിൽ നിന്നും പുറത്തായി നാട്ടിൽ തിരിച്ചെത്തിയ ഡോക്ടർ റോബിനെ കാത്തിരുന്നത് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയായിരുന്നു. പിന്നീടങ്ങോട്ട് ആരെയും ഞെട്ടിക്കുന്ന രീതിയിലായിരുന്നു ഡോക്ടർ റോബിന് എവിടെയും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണം.

ഒട്ടേറെ ഇന്റർവ്യൂകളിലും ഡോക്ടർ റോബിൻ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഡോക്ടർ റോബിൻ പങ്കെടുത്ത ഇന്റർവ്യൂവിൽ ഡോക്ടറെ അഭിമുഖം ചെയ്യാൻ വന്ന ആളായിരുന്നു ആരതി. വളരെ കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ആരതി പിന്നീട് ട്രെൻഡിംഗ് സ്റ്റാർ ആയി മാറി. താരത്തിന്റെ സോഷ്യൽ മീഡിയ പേജ് വളർന്നുപന്തലിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞ് ആരതി ഡോക്ടർ ഡോക്ടർ റോബിന്റെ ഫാൻസിനോട് സംസാരിച്ചിരുന്നു. ഡോക്ടർ കാരണമാണ് തനിക്ക് ഇത്ര വലിയ ബ്രേക്ക് കിട്ടിയത്.