മാനമല്ല ജീവനാണ് വലുത്.. രാജ്യമൊന്നാകെ അഭിനന്ദനങ്ങൾ നേടിയെടുത്ത് ഇരട്ട ചങ്കുള്ള മൂന്ന് യുവതികൾ.!!

മാനമല്ല ജീവനാണ് വലുതെന്ന് തെളിയിച്ച ഇരട്ടച്ചങ്കുള്ള 3 വനിതകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം. ആരും പകച്ചുപോകുന്ന സന്ദർഭത്തിൽ മനോധൈര്യത്തോടെയാണ് ഇവർ പെരുമാറുന്നത്.

പൊതുസ്ഥലത്ത് ആരും ചെയ്യാൻ തയ്യാറാവാത്ത ഒരു കാര്യമാണ് ഇവർ ചെയ്തിരിക്കുന്നത്. മുങ്ങിത്താഴാൻ പോകുന്ന യുവാക്കളെ തങ്ങൾ ഉടുത്തിരിക്കുന്ന സാരി ഊരി രക്ഷപ്പെടുത്തുകയായിരുന്നു ഈ യുവതികൾ. ആരും ഇവരെ നമിച്ചു പോകും എന്ന കാര്യത്തിൽ സംശയം വേണ്ട.

പലരും കാഴ്ചക്കാരായി നിൽക്കുന്ന സമയത്തായിരുന്നു ഇവരിത് ചെയ്തത്. സെന്റമ്മൽ സെൽവി, ആനന്ദ വല്ലി, മൂത്തുമ്മൽ എന്നാണ് ഈ ഇരട്ടച്ചങ്കുള്ള ധീരവനിതകളുടെ പേരുകൾ. കല്പന ചൗള പുരസ്‌കാരം നൽകിയാണ് സർക്കാർ സ്വതന്ത്ര ദിനത്തിൽ ഇവരെ ആദരിച്ചത്.

തമിഴ്‌നാട് പേരാമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം നടക്കുന്നത്. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി എത്തിയ പന്ത്രണ്ടംഗസംഘത്തിലെ 4 യുവാക്കളാണ് അപകടത്തിൽപെട്ടത്. ഉടുത്ത സാരി എറിഞ്ഞുകൊടുത്തു എങ്കിലും 2 പേരെയേ ഇവർക്ക് സംരക്ഷിക്കാം പറ്റിയുള്ളൂ. ഇവർ ഈ സാഹസത്തിന് ഒരുങ്ങിയില്ലായിരുന്നു എങ്കിൽ നാലു ജീവനും പൊലിഞ്ഞുപോയേനെ.