കഴിഞ്ഞ നാല് വർഷമായി താൻ വിഷാദരോഗത്തിന് ചികിത്സയിലാണ്. മനസ്സ് തുറന്ന് ഈ താരപുത്രി.!!!

മലയാളി പ്രേക്ഷകരുടെ അടക്കം ഏറെ പ്രിയപ്പെട്ടതാരമാണ് ആമിർഖാൻ. ബോളിവുഡിലെ ഖാൻമാരം മലയാളി പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകളുടെ വെളിപ്പെടുത്തൽ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

നാല് വർഷമായി താൻ വിശാദരോഗത്തിന് ചികിത്സയിൽ ആണെന്നാണ് ഈ താരപുത്രി ഇപ്പോൾ വെളിപ്പെടുത്തന്നത്. ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് ആമിർഖാന്റെ മകൾ ഇറ തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. നാല് വർഷമായി താൻ വിഷാദരോഗത്തിന് ചികിത്സ തേടിയതായും ഇറ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നത്.

താൻ ഡോക്ടറെ കാണുകയും ക്ലിനിക്കൽ ഡിപ്രഷൻ തനിക്ക് ഉള്ളതായും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ അവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തോളമായി മാനസികാരോഗ്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്ത് ചെയ്യണമെന്നതിൽ തീർച്ച ഉണ്ടായില്ലെന്നും അവർ പറഞ്ഞു. അങ്ങനെയാണ് വിഷാദരോഗത്തോട് താൽ പൊരുതിയതെന്നും ഇറ തന്റെ വീഡിയോയിൽ പറഞ്ഞു.

ആമിർഖാന്റെ ആദ്യഭാര്യ റീന ദത്തയിൽ ഉള്ള രണ്ട് മക്കളിൽ ഇളയ മകളാണ് ഇറ. അഭിനയത്തേക്കാൾ ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന കാര്യങ്ങൾ പഠിക്കാനാണ് ഈ താരപുത്രിയ്ക്ക് താത്പര്യം. ഒരു നവാഗത സംവിധായകകൂടിയാണ് ഇറ. ഇതോടൊപ്പം ടാറ്റൂ ആർട്ടിലും ഈ താരപുത്രിയ്ക്ക് താത്പര്യമുണ്ട്.