റവ പഞ്ഞി അപ്പം.. 😋😋 5 മിനിറ്റിൽ സോഫ്റ്റ് ബ്രേക്ക്ഫാസ്റ്റ് റെഡി.👌👌

രാവിലെ ബ്രെയ്ക്ഫാസ്റ്റിനു എന്നും ചപ്പാത്തിയും പുട്ടും തിന്നു മടുത്തോ.. ഇനിയൊന്നു മാറ്റി പിടിച്ചാലോ.. ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച.

ആവശ്യമായ ചേരുവകൾ:

  • റവ : 1 കപ്പ്
  • തേങ്ങ ചിരകിയത്: 1 കപ്പ്
  • തൈര് :1/ 2 കപ്പ്
  • ബേക്കിംഗ് സോഡാ: 2 ടീസ്പൂൺ

ഒരു കപ്പു റവയും തേങ്ങാ ചിരകിയതും അൽപ്പം തൈരും കൂട്ടി മിക്സിയിൽ നന്നായി അടിച്ചെടുക്കണം.. അധികം വെള്ളമൊഴിക്കാതെ കട്ടിയായി അടിചെടുക്കാൻ ശ്രദ്ധിക്കണം. അതിലേക്കു അൽപ്പം ബെയ്ക്കിങ് സോഡാ കൂടി ചേർത്തുകൊടുക്കാം. ശേഷം നന്നായി ഇളക്കി പാൻ ചൂടായി വരുമ്പോൾ അതിലേക്കു എണ്ണ തൂവികൊടുത്തശേഷം മാവൊഴിച്ചു ചെറിയ ചെറിയ ദോശകൾ ചുട്ടെടുക്കാം. സിമ്പിൾ ദോശ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

അഞ്ച് മിനുട്ടിൽ അച്ചപ്പം ഉണ്ടാക്കാൻ പഠിക്കാം :