ഇഞ്ചിയും പാലും ഇങ്ങനെ ഉപയോഗിച്ചാല്‍ നരച്ച മുടി ഇടതൂര്‍ന്നു കറുത്ത് കട്ടിയോടെ വളരും.!! ഇനി ഒരു മുടി പോലും നരക്കില്ല.!!!

എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. അതിലും കഷ്ടമാണ് നേരെത്തെ തന്നെ ഉണ്ടാകുന്ന അകാല നര. ഈ ജനറേഷനിലെ ചെറുപ്പക്കാരെ എറ്റവുമധികം അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇത്. അതിനായി ഇതാ ചില പൊടിക്കൈകളും വീട്ട് മരുന്നുകളും..

അകാല നരക്കു ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. മുടിയുടെ വളർച്ചക്കും നിറം വെക്കാനും നല്ലതാണ്. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി ഉണക്കിയെടുത്തതിന് ശേഷം എണ്ണയിൽ ഇട്ടു തിളപ്പിക്കാം. നന്നായി തിളച്ചു വരുമ്പോൾ നെല്ലിക്ക പൊടിഞ്ഞു വരു൦ ഈ കറുത്ത നിറത്തിലുള്ള എണ്ണയാണ് മുടിയിൽ തേച്ചു പിടിപ്പിക്കേണ്ടത്.

നെല്ലിക്ക കുതിർത്ത വെള്ളം കൊണ്ട് തല കഴുകുന്നതും വളരെ നല്ലതാണ്.അതുപോലെ അൽപ്പം നെല്ലിക്ക നീരും കുറച്ചു ബദാമെണ്ണയും അൽപ്പം നാരങ്ങാ നീരും ചേർത്ത് തലയിൽ തേച്ചതിനു ശേഷം ചെറിയൊരു മസ്സാജ് കൊടുത്തു രാത്രി കിടക്കുമ്പോൾ തലയിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം രാവിലെ കഴുകി കളയാം.

അതുപോലെ അൽപ്പം ഇഞ്ചിയും പാലും ചേർത്ത് നല്ലൊരു പേസ്റ്റ് പോലെ കുഴമ്പു രൂപത്തിലാക്കി തലയിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം 15 മിനിറ്റു കഴിയുമ്പോൾ കഴുകി കളയാം. തിളപ്പിക്കാത്ത പാല് തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് അകാലനര കുറയുന്നതിന് സഹായിക്കും. video credit : Baiju’s Vlogs