ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ടു; വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്… | Indrans About Udal Movie Action

Indrans About Udal Movie Action : വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടൻ ഇന്ദ്രൻസ്, തന്റെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ‘ഉടൽ’ ആണ് ഇന്ദ്രൻസിന്റേതായി മെയ്‌ 20-ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ താരങ്ങൾ വേഷമിടുന്ന ചിത്രത്തിൽ, ഒരു നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെയാണ്‌ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

ഇപ്പോൾ, ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണവും, തന്നിലേക്ക് ഈ കഥാപാത്രമെത്തിയ നിമിഷവുമെല്ലാം ഒരു ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രൻസ്. “ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ‘ഉടല്‍’ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്,” ഇന്ദ്രൻസ് എഴുതുന്നു.

ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ടു; വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്…
ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ടു; വെളിപ്പെടുത്തലുമായി ഇന്ദ്രൻസ്…

സംവിധായകൻ കഥ തന്നോട് പറയുമ്പോൾ തന്നെ, കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു എന്നാണ് ഇന്ദ്രൻസ് പറയുന്നത്. “സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്,” ഇന്ദ്രൻസ് തുടരുന്നു.

ഷൂട്ടിംഗിനിടയില്‍ താൻ നേരിട്ട വെല്ലുവിളികളും ബുദ്ധിമുട്ടുകളും നടൻ തന്റെ കുറിപ്പിൽ ഉൾക്കൊള്ളിക്കുന്നു. “ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം,” ഇന്ദ്രൻസ് തന്റെ സന്തോഷം പങ്കുവെച്ചു. സിനിമ തിയ്യറ്ററിൽ പോയി കാണണം എന്ന് നടൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു.