ക്രോണിക്ക് ബാച്ചിലറിൽ മമ്മൂട്ടിയെ വിറപ്പിച്ച വില്ലത്തി..!! ആരുമറിയാത്ത താരജീവിതം ഇങ്ങനെ… | Indraja

Indraja : 2003 ലെ സിദ്ധിക് സംവിധാനത്തിൽ പിറന്ന ക്രോണിക് ബാച്ചിലിർ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സത്യപ്രതാപൻ എന്ന കഥാപാത്രത്തിനു ഒപ്പം കട്ടയ്ക്ക് എതിർത്തുനിന്ന വില്ലത്തി നായിക ഭവാനിയെ അത്ര പെട്ടന്ന് ആസ്വാദകർ മറക്കാൻ തരമില്ല. ഇരുപതോളം മലയാളം ചിത്രങ്ങളിൽ വേഷമിട്ട തമിഴ് സുന്ദരി ഇന്ദ്രജ. ചെന്നൈയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജയുടെ ജനനം. രാജാത്തി എന്നതാണ് യഥാർത്ഥ പേര്…

സിനിമയിൽ അവർ അവതരിപ്പിച്ച ആദ്യ നായിക കഥാപാത്രം ഇന്ദ്രജ എന്ന പേരിൽ പിന്നീട് അവർ അറിയപ്പെട്ടു. ചെന്നൈയിൽ തന്നെയായിരുന്നു ഇന്ദ്രജയുടെ സ്കൂൾ കാലം, ചെറുപ്പം മുതൽ നൃത്തമഭ്യസിച്ച അവർ ഒൻപതാം വയസിൽ ബാലതാരമായിട്ടാണ് സിനിമയിൽ ആദ്യം എത്തുന്നത്. 14-ാം വയസിൽ പുരുഷ ലക്ഷ്ണം എന്ന തമിഴ് ചിത്രത്തിൽ ജയറാമിനും കുശ്ബുവിനും ഒപ്പം സ്ക്രീനിൽ ഇന്ദ്രജയും ഇടം നേടി.

തമിഴിലും തെലുങ്കിലും ഒക്കെ സജീവമായതിനു ശേഷം 1999 ൽ ആണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം, ദി ഗോഡ്മെൻ ആയിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് ലോക നാഥൻ IAS, ഇൻഡിപെൻഡൻസ്, ബെൻ ജോൺസൺ, ഉസ്താദ്, FIR, ശ്രദ്ധ തുടങ്ങി 20 ഓളം ചിത്രങ്ങളിൽ, ചെറിയ കാലത്തിനുള്ളിൽ തന്നെ ഇന്ദ്രജ വേഷമിട്ടു. സിനിമയിൽ തിളങ്ങി നിൽക്കെ തന്നെ, തന്റെ സിനിമ സുഹൃത്തും ബിസിനസ് കാരനുമായ മുഹമ്മദ് അബ്സറിനെ ഇന്ദ്രജ വിവാഹം ചെയ്തു.

അതോടെ തന്നെ സിനിമയിൽ നിന്നവർ ചെറിയ ഇടവേള എടുത്ത് കുടുംബത്തിലേക്ക് ഒതുങ്ങി. 2014 മുതൽ തെലുങ്കു ഇഡസ്ട്രിയിലേക്ക് ഇന്ദ്രജ മടങ്ങി വന്നിരുന്നു. ഒരു മകളാണ് താരത്തിന്. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന നായികമാരെ തിരികെ സ്ക്രീനിലെത്തിക്കാൻ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. അതേ തിരിച്ചു വരവിനു ഇന്ന് ഇന്ദ്രജയും തയ്യാറായിക്കൊണ്ടിരിക്കുന്നു എന്ന് പറയാം. 12 C എന്നതാണ് ഇന്ദ്രജ അഭിനയിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം. മലയാളത്തിലെ മുൻ നിര നായകന്മാർക്ക് ഒപ്പം എല്ലാം ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകൾക്കായി പിന്നണി ഗാനങ്ങളും ആലപിച്ചു. തിരിച്ചു വരവിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…