‘ഇത് ഇന്ത്യയുടെ വിജയം’.!! 💪💪 ചൈനയെ തോൽപ്പിച്ച് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയെ വിജയിലെത്തിച്ച കൊച്ചുമിടുക്കൻ…👏👏 പതിനഞ്ചുകാരനെതേടി ആശംസാ പ്രവാഹം…!!!

ബുദ്ധിശക്തിയിലും ചൈനയെ വെല്ലാൻ കെൽപ്പുള്ളതാണ് ഇന്ത്യയെന്ന് ഒരിക്കൽ കൂടി ഓർമപെടുത്തുന്നതായിരുന്നു വിജയം. ചൈനക്ക് മുന്നിൽ ഇന്ത്യ പതറില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു മത്സരം. ബുദ്ധിപരമായി ചൈനയെ നേരിടാൻ ഇന്ത്യക്കാവും എന്നതും ഇത് തെളിയിക്കുന്നു.

എഫ്ഐഡിഇ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമാണ് ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ വിവിധ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ കടത്തിവെട്ടി മുന്നേറാൻ പതിനഞ്ചുകാരനായ ആർപ്രാഗ്നാനന്ദയാണ് കരുത്തേകിയത് .

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ അനുജന് അഭിനന്ദനങ്ങൾ നിരവധി പേരാണ് സോഷ്യൽ മീഡിയകളിൽ രംഗത്ത് വന്നിരിക്കുന്നത്. “ലോകങ്ങൾ കീഴടക്കാൻ കഴിയട്ടെ …ഒരു ഇന്ത്യക്കാരനായി,അതിലുപരി നല്ല രാജ്യസ്നേഹിയായി…. അഭിമാനിക്കുന്നു”.

മുൻപ് നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ ആർ പ്രാഗ്നാനന്ദ അണ്ടർ 18 ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. ഈ കൊച്ചനുജന്‌ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. ഈ വിജയം മറ്റെന്തിനേക്കാളും ജീവിതത്തിൽ വേണ്ടുവോളം പ്രചോതനവും ആകട്ടെ. ഉയരങ്ങളിൽ എത്തിപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ.