ഈ ചെടിയുടെ പേര് അറിയാമോ!? നരച്ച മുടി കറുപ്പിക്കാനും മുടി തഴച്ചു വളരാനും ഈ ഒരു ഇല മാത്രം മതി… | Indigo Plant For Natural Hair Dye Malayalam

Indigo Plant for Hair Dye Malayalam: നിത്യ ജീവിതത്തിൽ നാം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. ഈ കാലത്ത് ചെറുപ്പക്കാരും മുതിർന്നവരും ഈ പ്രശ്നം ഒരുപോലെ കാണപ്പെടുന്നു. പലതരത്തിലുള്ള കാരണം കൊണ്ടാണ് മുടികൊഴിച്ചിലും താരനും ഉണ്ടാകുന്നത്. ചെറുപ്പക്കാരെ കണ്ടു വരുന്ന മറ്റൊരു പ്രശ്നമാണ് നര. പ്രായം ആകുന്നതിനു മുമ്പേ തലയിലെ മുടിയെല്ലാം നരയ്ക്കുന്നത് ആയി കാണുന്നു.

ഇന്ന് നമുക്ക് ഇവ എങ്ങനെ എല്ലാം ഒരു പരിധിവരെ പരിഹരിക്കാമെന്ന് നോക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് നീലയമരി ചെടി. ഈ നീല അമരി ചെടിയുടെ ഇല ചതച്ച് തലയിൽ പുരട്ടിയാൽ നരച്ച മുടി കറുത്ത മുടി ആകുന്നതിനു ഉത്തമ ഔഷധമാണ്. നീലയമരി ചെടിയുടെ ഇല എടുത്ത ചതച്ച് എണ്ണകാച്ചി ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ കാച്ചുന്ന എണ്ണ തലയിൽ പുരട്ടുന്നത് മൂലം മുടികൊഴിച്ചിൽ അകാലനര എന്നീ പ്രശ്നങ്ങൾ മാറുന്നതായി കാണാം. തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ ഔഷധമാണ് നീലയമരി ചെടി. നീലയമരി ചെടി നമ്മുടെ വീടുകളിൽ എല്ലാം വച്ചുപിടിപ്പിക്കുന്ന ഒരുതരം സസ്യമാണ്. ഇതിന് ഒരുപാട് കേറിങ് ഒന്നും ആവശ്യമില്ല. എന്നാൽ ചെടിക്ക് ദിവസവും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമുണ്ട്.

Rate this post