ഐഡിയ സ്റ്റാർ സിംഗറിലെ മിന്നും താരത്തിന്റെ കാരാളിപ്പിക്കുന്ന കഥ, ജീവിതത്തോട് പൊരുതി സധൈര്യം മുന്നോട്ട്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സെല്ലുലാർ മുമ്പ് സ്പോൺസർ ചെയ്ത ഒരു ഇന്ത്യൻ മ്യൂസിക് റിയാലിറ്റി-ടെലിവിഷൻ മത്സരമായിരുന്നു സ്റ്റാർ സിംഗർ. 15-35 വയസ്സിനിടയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്ത ഷോ, ആലാപനത്തിലും വിനോദത്തിലുമുള്ള അവരുടെ കഴിവിനെ അടിസ്ഥാനമാക്കി വിജയിയെ നിർണയിക്കുന്നു..

ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്നു മിന്നും താരമായി, മലയാളികളുടെ മനം കവർന്ന ഇമ്രാൻ ഖാന്റെ കഥയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.ഐഡിയ സ്റ്റാർ സിംഗറിന് ശേഷം നിരവധി സ്റ്റേജ് ഷോകളിലും മറ്റും പങ്കെടുത്തു എങ്കിലും തടി കൂടിയത് കാരണം കൂടുതൽ പങ്കെടുക്കാൻ പറ്റിയില്ല.മാത്രമല്ല, ഒരു സർജറി മൂലം പല കഷ്ടതകളും അനുഭവിക്കേണ്ടിയും വന്നു.

ഇപ്പോൾ ഉപജീവനത്തിനായി ഓട്ടോ ഓടിച്ചു ജീവിതത്തെ വളരെ പോസറ്റീവ് ആയി മുന്നോട്ട് കൊണ്ട് പോവുന്ന ഇമ്രാൻ ഖാനെ കുറിച്ച് കൂടുതലറിയാനാ വീഡിയോ കാണാം..