വൃക്ക രോഗത്തെ തിരിച്ചറിയാം : തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്

ശരീരത്തിലെ വിസർജ്യവസ്തുക്കൾ മൂത്രത്തിലൂടെ പുറന്തള്ളുകയും ശരീരത്തിലെ ജലാംശത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുകയുമാണ്‌ വൃക്കളുടെ കർത്തവ്യം. വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും.

ശരീരത്തില്‍ പ്രതിരോധ സംവിധാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് ഇടയാക്കും. ജീവിതശൈലി രോഗങ്ങള്‍ വൃക്കരോഗങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, കൊഴുപ്പിന്റെ അളവിലെ വ്യതിയാനങ്ങള്‍ എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും.

വൃക്കരോഗങ്ങൾ പലപ്പോഴും കണ്ടുപിടിക്കപ്പെടുന്നത്‌ അവസാനഘട്ടത്തിലാണ്‌. കാരണം രോഗത്തിന്റെ പ്രാഥമികലക്ഷണങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കില്ല. കാലുകളിലും മുഖത്തും കാണുന്ന നീരാണ്‌ ഏറ്റവും സാധാരണമായ ലക്ഷണം. ചില വൃക്കരോഗങ്ങൾക്ക്‌ രക്തസമ്മർദം വളരെ ഉയരും. വൃക്കരോഗങ്ങളുടെ അന്തിമഘട്ടത്തിൽ ക്ഷീണം, കിതപ്പ്‌, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ശരീരം മുഴുവൻ നീര്‌, ശ്വാസംമുട്ടൽ, ശരീരമാകമാനം ചൊറിച്ചിൽ എന്നിവയുണ്ടാകും. വൃക്ക രോഗത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും അറിയാനുമായി കേരളത്തിലെ ആദ്യത്തെ വൃക്ക രോഗ വിദഗ്ധന്റെ ഈ വാക്കുകൾ കേൾക്കാം. അതിനായി താഴെ കാണുന്ന വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.